തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പിൻ്റെ ഭാഗമായി “ഇനി ഞാൻ ഒഴുകട്ടെ” എന്ന സന്ദേശം ഉയർത്തിക്കൊണ്ട് തോട്ടങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരും മറ്റ് സന്നദ്ധപ്രവർത്തകരും സംഘടിപ്പിച്ചുകൊണ്ടാണ് ക്യാമ്പയിന് തുടക്കമിട്ടത്. പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം വളവനാർകുഴിയിൽ അറുകുലത്തോട് ഭാഗത്ത് പ്രസിഡൻറ് കെ എസ് ഐ ജെയിംസ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡൻ്റ് മാജി തോമസ്, മെമ്പർമാരായ അമ്മിണി തോമസ്, ജയറാണി തോമസുകുട്ടി, നജീമ പരികൊച്ച്, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.