ക്രിസ്മസ് യാത്ര പൊള്ളും, വിമാന നിരക്ക് കുതിച്ചുയരുന്നു;

ചെന്നൈ ; ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിനിൽ ടിക്കറ്റില്ലാതെ വലയുന്ന യാത്രക്കാർക്ക് ഇരുട്ടടിയായി വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്. ചില സർവീസുകളിൽ 14,000–17000 രൂപ വരെ ഈടാക്കുന്നുണ്ട്.തിരുവനന്തപുരത്തേക്ക് 21നു പുലർച്ചെ 4.50നുള്ള വിമാനത്തിൽ 9,281 രൂപയാണു നിരക്ക്. എന്നാൽ മറ്റു രണ്ടു സർവീസുകളിലും 14,846, 17,156 എന്നിങ്ങനെയാണു നിരക്ക്. 22ന് 13,586, 14,846, 15,686, 23ന് 9,281, 12,221, 12,746 എന്നിങ്ങനെയും ഈടാക്കുന്നു. 

കൊച്ചിയിലേക്ക് 21ന് 11,000 രൂപ മുതലാണു നിരക്ക്. പരമാവധി 15,000 രൂപ. 22ന് 10,519–12,882, 23ന് 11,307–14,142 രൂപ. കോഴിക്കോട്ടേക്കും സമാനമായ നിരക്കാണ് ഈടാക്കുന്നത്. അതേസമയം, കണ്ണൂരിലേക്കു മാത്രമാണ് നിരക്കിൽ അൽപം ആശ്വാസം.


കണ്ണൂരിലേക്കു നേരിട്ടുള്ള ഏക വിമാനത്തിൽ 21ന് 8,840 രൂപയാണ്. 22ന് 5,060, 23ന് 6,057 രൂപ. നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരാനാണു സാധ്യത. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !