ഡിജിറ്റൽ വിദ്യാഭ്യാസമേഖലയിൽ പുതിയ ചുവടുവെയ്പ്പായി കിനാവ്, ട്രെൻഡ് പദ്ധതികൾ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു

തിരുവനന്തപുരം: ഡിജിറ്റൽ വിദ്യാഭ്യാസ യുഗത്തിൽ വിദ്യാർത്ഥികളേയും അധ്യാപകരേയും ഒരു പോലെ ശക്തമാക്കുന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജി (എസ്.ഐ.ഐ.ടി) യുടെ പുതിയ ചുവടുവെയ്പ്പ്.

ഡിജിറ്റൽ വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് കിനാവ്, ട്രെൻഡ് പദ്ധതികൾക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

കിനാവ്, ട്രെൻഡ് (ടെക് റെഡി എഡ്യൂക്കേറ്റേഴ്‌സ് നെറ്റ്‌വർക്ക് ഇൻ ഡിസ്ട്രിക്റ്റ്) പദ്ധതികൾ വിദ്യാഭ്യാസ അവസരങ്ങളിലേക്കുള്ള കവാടമാക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കിനാവ് പദ്ധതി ഉൾക്കൊള്ളുന്നതിൻ്റെയും പുതുമയുടെയും പ്രതീകമാണെന്നും ഡിജിറ്റൽ വിഭജനം നികത്തുന്നതിലൂടെ കുട്ടികൾക്കായി സർഗാത്മകതയുടെ ഒരു ലോകം തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ഭൂപ്രകൃതിയിൽ അർത്ഥവത്തായ തൊഴിൽ മേഖലയ്ക്കായി അവരെ പ്രാപ്തരാക്കുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു. 

ട്രെൻഡ് പദ്ധതി വിദ്യാഭ്യാസ മേഖലയെ ഉള്ളിൽ നിന്നും ശക്തിപ്പെടുത്തുന്നതായി മന്ത്രി വ്യക്തമാക്കി. 14 ജില്ലകളിലും സാങ്കേതിക വൈദഗ്ധ്യമുള്ള അധ്യാപകരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിലൂടെ, ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ശക്തമായ അടിത്തറ നിർമ്മിക്കുകയാണ്. കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ ഫലപ്രദമാക്കുന്നു, സംവേദനാത്മകമായ ഡിജിറ്റൽ സാമഗ്രികൾ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഈ അധ്യാപകരെ അദ്ധ്യയനത്തിനായി കൂടുതൽ സജ്ജരാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തിൻ്റെ പുരോഗതിക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള സർക്കാരിൻ്റെ സമർപ്പണത്തിൻ്റെ ഫലമാണ് ഈ പദ്ധതികളെന്നും മന്ത്രി അറിയിച്ചു. 

ഗ്രോത്രവിഭാഗത്തിലെ കുട്ടികളെ ദൃശ്യസാങ്കേതികവിദ്യയിൽ നൈപുണ്യമുള്ളവരാക്കി മാറ്റുന്നു ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കിനാവ്. ക്യാമറ, എഡിറ്റിങ്, ഗ്രാഫിക്സ്, അനിമേഷൻ തുടങ്ങിയ മേഖലകളിൽ നൂറ് കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകും. 

ഡിജിറ്റൽ ഉള്ളടക്കത്തിൻ്റെ നിർമ്മാണത്തിൽ പ്രാപ്തരായ , സാങ്കേതിക വിദ്യയിൽ പ്രാവീണ്യം ഉള്ള അധ്യാപകരുടെ പൂൾ ജില്ലയിൽ സജ്ജമാക്കുന്ന പദ്ധതിയാണ് ട്രെൻഡ് (ടെക് റെഡി എഡ്യൂക്കേറ്റേഴ്സ് നെറ്റ്വർക്ക് ഇൻ ഡിസ്ട്രിക്റ്റ്സ്). പതിനാല് ജില്ലകളിലും തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്ക് ഡിജിറ്റൽ ഉള്ളടക്കത്തിൽ പരിശീലനം നൽകും. ഇവരുടെ സഹായത്തോടെ പാഠഭാഗങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ ജില്ലയിലേയും ഡയറ്റുകളുടെ നേതൃത്വത്തിൽ ഓരോന്നും വികസിപ്പിക്കും. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.ഐ.ഐ.ടി ഡയറക്ടർ ബി.അബുരാജ്, വാർഡ് കൗൺസിലർ എസ്.ആർ.ബിന്ദു എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !