യുകെ; യുകെയിൽ അപകടത്തിൽ മരണപ്പെട്ട കോട്ടയം കടുത്തുരുത്തി സ്വദേശി എബിൻ്റെ മൃതസംസ്കാര ചടങ്ങുകൾ ഡിസംബർ 12 ന് ബ്ലാക്ക് ബണിൽ നടക്കും.മൃതദേഹം രാവിലെ 9.30 ന് ബ്ലാക്ക്ബണിലുള്ള സെന്റ് തോമസ് ദി അപ്പസ്തോൽ കാത്തലിക് ചർച്ചിൽ എത്തിക്കും.
ദൈവാലയത്തിലെ കർമ്മങ്ങൾ 11 മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ ആരംഭിക്കും.മൃതസംസ്കാര ചടങ്ങുകൾ 1 PM ന് ബ്ലാക്ക് ബൺ BB25LE ലുള്ള പ്ലീസിംഗ് ടൺ സെമിത്തേരിയിൽ നടക്കും.നഴ്സിംഗ് ഹോമിൽ ജോലിക്കിടെ ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ പരിക്കേറ്റു ഗുരുതരാവസ്ഥയിലായിരുന്ന അബിൻ ജീവിതത്തിലേക്ക് തിരിച്ചെത്തില്ല എന്നുറപ്പായതോടെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തുവാനുള്ള തീരുമാനം കുടുംബത്തിൻ്റെ അനുമതിയോടെ സ്വീകരിക്കുകയായിരുന്നു.ഒരു വർഷം മുമ്പ് കെയർ വിസയിൽ യുകെയിൽ എത്തിയതായിരുന്നു എബിൻ. എബിൻ്റെ ഭാര്യക്ക് നഴ്സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെത്തുടർന്നാണ് അബിനും അതേ നഴ്സിംഗ് ഹോമിൽ ജോലിക്ക് കയറിയത്.കഴിഞ്ഞ ദിവസം നഴ്സിംഗ് ഹോമിലെ ലോഫ്റ്റിൽ അറ്റകുറ്റപ്പണിക്ക് കയറിയ അബിൻ ഉയരത്തിൽ നിന്നും താഴേക്കു പതിക്കുകയായിരുന്നു. ഉടൻ തന്നെ വിദഗ്ദ ചികിത്സക്കായി പ്രെസ്റ്റൻ ഹോസ്പിറ്റലിലേക്ക് എയർ ആംബുലൻസിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വിധം പരിക്കുകൾ ഗുരുതരമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.