അമരാവതി: പുഷ്പ 2 കാണാനെത്തിയ യുവാവിനെ തിയറ്ററിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആന്ധ്രപ്രദേശിലാണ് സംഭവം. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്. അനന്തപൂരിലെ രായദുർഗയിലുള്ള തീയറ്ററിലാണ് സംഭവം. ഷോയ്ക്ക് പിന്നാലെ തിയറ്ററിനുൾഭാഗം വൃത്തിയാക്കാൻ എത്തിയ ശുചീകരണ തൊഴിലാളികളാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ ആറ് ഡിഎസ്പിയിൽ കണ്ടെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കല്യാണ് ദുർഗം രവി ബാബു പറഞ്ഞു. ഉച്ചയ്ക്ക് 2.30 ഓടെയാണ് യുവാവ് തിയേറ്ററിൽ എത്തിയത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. മദ്യപിച്ചായിരുന്നു ഇയാൾ തിയറ്ററിനുള്ളിൽ പ്രവേശിച്ചത്.
അന്വേഷണത്തിൽ യുവാവ് മദ്യത്തിന് അടിമയാണെന്ന് വ്യക്തമായെന്നും ഡിഎസ്പി അറിയിച്ചു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത ആക്ട് 194 പ്രകാരം കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.