കാസർകോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (ഡിസംബർ-3) അവധി പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിലാണ് അവധി. നാളെ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. നാളെ ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൊഫഷണൽ കോളേജുകൾ. ട്യൂഷൻ സെൻററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല.
ഫെൻജൽ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‌കോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. കാസർകോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് ആയിരുന്നു ഇന്ന് രാവിലെയാണ് റെഡ് അലർട്ട് ആയി ഉയർത്തിയത്.
റെഡ് അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്തേക്കും. മലവെള്ളപ്പാച്ചിലിനും മിന്നൽപ്രളയത്തിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയും പ്രവചിക്കുന്നു. കേരളം – കർണ്ണാടക തീരത്ത് മറ്റന്നാൾവരെയും ലക്ഷദ്വീപ് തീരത്ത് ഈ മാസം അഞ്ചുവരെയും മീൻപിടിക്കാൻ പോകരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.