തിരുവനന്തപുരം: എഐ ലോകം കാണാൻ കനകകുന്നിൽ അവസരം ഒരുക്കി കേരള സർക്കാർ.
ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ അന്തർദേശീയ സമ്മേളനത്തിലാണ് എഐ ലോകത്തിൻറെ ജാലകം തുറക്കുന്നത്. ഡിസംബർ 8, 9, 10 തീയതികളിൽ അന്താരാഷ്ട്ര കോൺക്ലേവിൻ്റെ രണ്ടാം പതിപ്പ് നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പും ഐഎച്ച്ആർഡിയും സംയുക്തമായാണ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിലും അനുബന്ധ വേദികളിലുമായി കോൺക്ലേവ് നടക്കുന്നു. നിർമിതബുദ്ധി ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ കോൺക്ലേവിൽ ചർച്ച ചെയ്യും. ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരും സർക്കാർ- സ്വകാര്യമേഖലകളിലെ ഉന്നതോദ്യോഗസ്ഥരും കോൺക്ലേവിൽ പങ്കെടുക്കും.
കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന കോൺക്ലേവിൻ്റെ ആദ്യ പതിപ്പ് പരിപാടിയായിരുന്നു. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിർമ്മിത ബുദ്ധിയുടെ സ്വാധീനം വ്യക്തമാക്കുന്ന വിവിധ സെക്ഷനുകൾ നടക്കും. നന്മക്കായി നിർമ്മിത സമൂഹത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതും കോൺക്ലേവിൻ്റെ പ്രധാനലക്ഷ്യമാണ്.
നിർമ്മിതബുദ്ധിയുടെ ശക്തി വിവിധ മേഖലകളിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് എഐ കോൺക്ലേവ് ചർച്ചചെയ്യുക. വിവിധ വിഷയങ്ങളിൽ വിവിധ ഐഐടികൾ, ഐഐഎസ്സി, വിദേശ സർവകലാശാലകൾ ഉൾപ്പെടെയുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഹുരാഷ്ട്ര കമ്പനികൾ എന്നിവയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിദ്യാഭ്യാസരംഗത്തും തൊഴിലിടങ്ങളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചെലുത്താവുന്ന സ്വാധീനം, തുറന്നുതരുന്ന തൊഴിൽ സാദ്ധ്യതകൾ തുടങ്ങിയ കാര്യങ്ങൾ വിശദമായ ചർച്ചയ്ക്ക് വെക്കും.
അന്താരാഷ്ട്ര ഏജൻസിയായ ഐഐഐഐ (ഐഇഇഇ)യുടെ ആഭിമുഖ്യത്തിലുള്ള വട്ടമേശ ചർച്ചകൾ, എഐ അന്താരാഷ്ട്ര കോൺഫറൻസ്, എഐ ഹാക്കത്തോൺ, വിദ്യാർത്ഥികൾക്കുള്ള എഐ ക്വിസുകൾ, എഐ റോട്ടിക് എക്‌സിബിഷനുകൾ എന്നിവയും നടക്കുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിർമിതബുദ്ധിയും നീതിന്യായ വ്യവസ്ഥിതിയും (AI and Judicial system), നിർമിതബുദ്ധിയും മാധ്യമങ്ങളും (AI and Media), നിർമിതബുദ്ധിയും നിയമനിർവ്വഹണവും (AI and Law Enforcement), നിർമ്മിതബുദ്ധിയും യുവജന ശാക്തീകരണവും (AI and Youth Empowerment), നിർമിതബുദ്ധിയും ആരോഗ്യ പരിപാലനവും (AI and Health care), നിർമിതബുദ്ധിയും വിദ്യാഭ്യാസ പരിപാലനവും കേരളവും സാഹചര്യത്തിൽ (AI, Kerala Education), നിർമിതബുദ്ധിയും സിനിമയും (AI and Cinema) എന്നിവയും സെഷനുകൾ നടക്കും.
സെഷനുകളിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഇതോടൊപ്പം തന്നെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കുന്ന എക്സിബിഷൻ സ്റ്റാളുകൾ, കല-സാംസ്‌കാരിക പരിപാടികൾ, ഫുഡ് കോർട്ട് എന്നിവയും കോൺക്ലേവിൻ്റെ ഭാഗമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.