കോതമംഗലം: കോതമംഗലത്ത് ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ.
സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ കൊലപാതകം ആയിരുന്നു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തൊട്ടുപിന്നാലെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.
പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു. കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് അനിസ പൊലീസിനോട് സമ്മതിച്ചു.
ഇന്നലെ രാത്രി അജാസ് ഖാൻ വീട്ടിൽ നിന്നും പുറത്തുപോയപ്പോഴാണ് കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ അജാസ് ഖാൻ പങ്കില്ലെന്നാണ് പൊലീസിൻ്റെ നിഗമനം. അനീസയെ നാളെ കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.