തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി.
വ്യവസായ മേഖലയിൽ കേരളം മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംരംഭകത്വ പദ്ധതിക്ക് മികച്ച സ്വീകാര്യത ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാക്കനാട് കിൻഫ്ര ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ ഇന്ത്യ ഇൻറർനാഷണൽ വ്യവസായ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൂടുതൽ സംരംഭകരെ സൃഷ്ടിക്കാനും തൊഴിൽ അവസരം സൃഷ്ടിക്കാനും സാധിച്ചു. കേരളം സംരംഭങ്ങൾക്ക് പറ്റിയ നാടല്ലെന്ന് പറയുന്നവർക്ക് ഉള്ള മറുപടിയാണ് സംരംഭക വർഷം പദ്ധതിയുടെ വിജയം എന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സ്ഥാപിക്കുന്ന വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുത്തത് റെക്കോർഡ് വേഗത്തിൽ ആണ് സംരംഭക വികസനത്തിൽ വെല്ലുവിളി സ്ഥല പരിമിതിയാണ് . ഉൽപാദന മേഖലയിൽ കൂടുതൽ മുന്നേറ്റങ്ങൾ ഉണ്ടാവണം, അതിന് സർക്കാർ പൂർണ പിന്തുണ നൽകും എന്നും അദ്ദേഹം പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.