കൊച്ചി: കൊച്ചിയിലെ അഭിമന്യു സ്മാരകത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി പി ഐ എം. ദുഷ് പ്രചരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് എന്നും സി പി ഐ എം പറഞ്ഞു.
ഏതെങ്കിലും കോർപ്പറേറ്റുകൾക്കായി സ്മാരകത്തിൻ്റെ ഒരിഞ്ച് സ്ഥലം പോലും നൽകിയിട്ടില്ല എന്നും വ്യക്തമാക്കി. സ്മാരകത്തിൻ്റെ ഗ്രൗണ്ട് ഫ്ലോർ വാടകയ്ക്ക് കൊടുത്തത് സഹകരണ ബാങ്കിനാണ്. സ്മാരകത്തിൻ്റെ പ്രതിമാസ ചെലവുകൾ നിർവഹിക്കുന്നതിനു വേണ്ടിയാണ് വാടകയ്ക്ക് നൽകിയത്.
ഇതിനെയാണ് വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിച്ചത്. സ്മാരകം ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു എന്നും സി പി ഐ എം പറഞ്ഞു.
ഭൂമി തട്ടിപ്പ് കേസിൽ കുടുങ്ങിയവരും ആജീവനാന്ത മാർക്സിസ്റ്റ് വിരുദ്ധമാണ് വ്യാജ പ്രചരണം നടത്തുന്നത്. അഭിമന്യുവിൻ്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോൾ സ്മാരകത്തിനു വേണ്ടി കണ്ണീർവാർക്കുന്നത്. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.