ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണ (30) മരിച്ച നിലയിൽ.
ആത്മഹത്യയാണെന്നാണ് പുറത്ത് വരുന്ന വിവരം. ഹെഡ്റാബാദിൽ വെച്ചാണ് മരണം. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശോഭിത ശിവണ്ണ. മരണ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ശോഭിത. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ സ്റ്റോറി ചെയ്തിട്ടുണ്ട്. കർണാടക രാജ്യോത്സവത്തിന് ആശംസകൾ അറിയിച്ച് കൊണ്ടാണ് സ്റ്റോറി പങ്കുവെച്ചത്.
വിവാഹിതയായ ശോഭിത ശിവണ്ണ കഴിഞ്ഞ രണ്ട് വർഷമായി ഹൈദരബാദിലാണ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം ബംഗ്ലൂരിൽ എത്തിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ട് വർഷം മുമ്പാണ് നടി വിവാഹിതയായത്. വിവാഹ ശേഷം കന്നഡ പ്രൊജക്ടുകളിൽ അഭിനയിക്കുന്നത് നിർത്തി.
തെലുങ്ക് സിനിമാ രംഗത്ത് സാന്നിധ്യമറിയിച്ച് കൊണ്ടിരിക്കുകയായിരുന്നു ശോഭിത ശിവണ്ണ. മരണത്തിൽ ഹൈദരബാദ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിരവധി പേരാണ് പ്രിയ നടിക്ക് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചത്. കർണ്ണാടകയിലെ ഹസ്സൻ ജില്ലയിലെ ശക്ലേഷ്പൂർ ആണ് ശോഭിത ശിവണ്ണയുടെ സ്വദേശം.
പന്ത്രണ്ടിലേറെ ടെലിവിഷൻ സീരിയലുകളിൽ ശോഭിത ശിവണ്ണ അഭിനയിച്ചിട്ടുണ്ട്. ഗലിപത, മംഗളഗൗരി, കോകിലെ, കൃഷ്ണ രുക്മിണി തുടങ്ങിയവയാണ് നടി അഭിനയിച്ച ശ്രദ്ധേയ സീരിയലുകൾ. ഒരു ഘട്ടത്തിൽ നടി സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചു. ഫസ്റ്റ് ദേ ഫസ്റ്റ് ഷോ ആണ് ശോഭിത ശിവണ്ണയുടെ പുതിയ സിനിമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.