ദില്ലി: പാർലമെൻ്റിൽ ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോൺഗ്രസ് സർക്കാർ ഭരിക്കുന്ന ഹിമാചൽ പ്രദേശിനെ പ്രിയങ്ക രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ പരിഹാസവുമായി ബിജെപി രംഗത്തെത്തി.
ഹിമാചലിൽ സ്വന്തം പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. സഹോദരനായ രാഹുൽ ഗാന്ധിയെ പോലെ തന്നെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സർക്കസ് തുടങ്ങിയിട്ടേയുള്ളൂ എന്നും അമിത് മാളവ്യ വിമർശിച്ചു. പ്രാദേശിക കർഷകരുടെ ചെലവിൽ ഹിമാചൽ പ്രദേശ് സർക്കാർ മുൻനിര വ്യവസായികളെ സഹായിക്കുകയാണെന്നായിരുന്നു ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ പ്രിയങ്കയുടെ ആരോപണം.രാജ്യത്തെ കർഷകർ ഒറ്റപ്പെട്ടിരിക്കുകയാണ്. അവർ ദൈവത്തിന്റെ കാരുണ്യത്തിലാണ് ജീവിക്കുന്നതെന്നും ഹിമാചലിൽ ഇന്ന് എന്ത് നിയമങ്ങൾ ഉണ്ടാക്കിയാലും അതെല്ലാം മുൻനിര വ്യവസായികൾക്ക് അനുകൂലമാണെന്നും പ്രിയങ്ക വിമർശിച്ചു.ഹിമാചൽ പ്രദേശിലെ സർക്കാർ കോൺഗ്രസിന്റേതാണെന്ന് ബിജെപി അംഗങ്ങൾ പ്രിയങ്കയെ ഓർമ്മിപ്പിച്ചു. ഇതോടെ കേന്ദ്രസർക്കാരിനെതിരെയാണ് തന്റെ വിമർശനമെന്നും അദാനിയെ സംരക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
വിമാനത്താവളങ്ങളും റെയിൽവേയും റോഡുകളും ഫാക്ടറികളുമെല്ലാം കേന്ദ്രസർക്കാർ അദാനിയ്ക്ക് മാത്രം നൽകുകയാണെന്നും 142 കോടി ജനങ്ങൾ പാർശ്വവത്കരിക്കപ്പെട്ടെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, സ്വന്തം സർക്കാരിനെ വിമർശിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലും പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് നിരവധി ട്രോളുകൾ എത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.