ചുരുളഴിയാത്ത ഇനിയുമേറെ മോഷണങ്ങൾ എന്ന് സംശയം,മുബീനയെന്ന കൊല്ലംകാരി പിടിയിലാകുമ്പോൾ ചർച്ചകൾക്ക് തിരികൊളുത്തി ഫോളോവേഴ്സ്

കൊല്ലം: ഭർതൃസഹോദരിയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ ഇൻസ്റ്റഗ്രാം താരം മുബീനയെ കുടുക്കിയത് സിസിടിവി ദൃശ്യം. ചിതറ ജനമഠം സ്വദേശി മുബീനയെയാണ് മോഷണക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെ്തത്. കോടതിയിൽ ഹാജരാക്കിയ മുബീനയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

വൈറല്‍ വിഡിയോയിലൂടെ സോഷ്യൽ മീഡിയ താരമായി മാറിയ മുബീന ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ബന്ധു വീട്ടിൽ നിന്ന് മാത്രമല്ല, സുഹൃത്തിന്‍റെ വീട്ടിൽ നിന്നും മുബീന സ്വർണം മോഷ്ടിച്ചിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.ഓട്ടോറിക്ഷ ഡ്രൈവറായ മുബീനയുടെ ഭർത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്.

ആഡംബര ജീവിതത്തിന് വ്ളോഗറാകാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് മുബീന മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോർട്ട്. വിവിധ ഇടങ്ങളിൽ നിന്നായി പതിനേഴ് പവൻ സ്വർണം കവർന്ന കേസിലാണ് മുബീന അറസ്റ്റിലായിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !