തൊഴിലാളികളുടെ പൊരുതി നേടിയ അവകാശങ്ങൾ കേന്ദ്ര-കേരള സർക്കാരുകളുടെ കോർപ്പറേറ്റുകൾക്ക് അടിയറവ് വയ്ക്കുന്നു; രമേശ് ചെന്നിത്തല

പാലാ: തൊഴിലാളികളുടെ പൊരുതി നേടിയ അവകാശങ്ങൾ കേന്ദ്ര-കേരള സർക്കാരുകളുടെ കോർപ്പറേറ്റുകൾക്ക് അടിയറവ് വച്ചതായി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. 

പാവപ്പെട്ടവർ കൂടുതൽ തുറമുഖങ്ങളും വിമാന താവളങ്ങളും അദാനിക്ക് എഴുതി കൊടുത്ത് കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണമാണ് മോദി സർക്കാർ നടത്തുന്നത്. കേരളത്തിൽ ആണെങ്കിൽ വിവിധ നികുതികളും വൈദ്യുതി ചാർജും വർദ്ധിപ്പിച്ചു ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഐ.എൻ.ടി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാറാലിയോട് അനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. 

ഐ.എൻ.ടി.യു.സി. പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് രാജൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കൻ, ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, ടോമി കല്ലാനി, ബിജു പുന്നത്താനം, എൻ. സുരേഷ്, അനിയൻ മാത്യു, ജിജി പോത്തൻ, പി.വി. പ്രസാദ്, എം.ബി. മനോജ്, ദിവാകരൻ നായർ, സതീഷ് ചൊല്ലാനി, ആർ. സജീവ്, ജോയി സ്‌കറിയ, ആർ. പ്രേംജി, ഷോജി ഗോപി, ബിബിൻ രാജ്, തോമസുകുട്ടി നെച്ചിക്കാട്ട്, സജി മുണ്ടനാട്ട്, ഹരിദാസ് അടമറ്ററ, ഷാജി ആൻ്റണി എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !