കാഠ്‌മണ്ഡു: നേപ്പാൾ വിദേശകാര്യ മന്ത്രി അർസു റാണ ദ്യൂബ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് ഇന്ന് (ഡിസംബര്‍ 19) തിരിക്കും. ഇജിആര്‍ഒഡബ്ല്യൂ ഫൗണ്ടേഷനും കാഠ്‌മണ്ഡു യൂണിവേഴ്‌സിറ്റി - നേപ്പാൾ സെൻ്റർ ഫോർ കണ്ടംപററി സ്റ്റഡീസും (KU-NCCS) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്തോ-നേപ്പാൾ കോൺഫറൻസിൽ ദ്യൂബ പങ്കെടുക്കും.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച തുറന്നുകാട്ടുക, പ്രാദേശിക സഹകരണം പ്രോത്സാഹിപ്പിക്കുക, മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് സമ്മേളനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ചൈന സന്ദര്‍ശിച്ച് ഒരാഴ്‌ചക്ക് ശേഷമാണ് അര്‍സു ഫാണ ദ്യൂബ ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്നത്.
ഡിസംബര്‍ ആദ്യം പ്രധാനമന്ത്രി കെ പി ശർമ്മ ഒലിക്കൊപ്പം ഇവർ ചൈന സന്ദര്‍ശിക്കുകയും ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് കരാറില്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തിരുന്നു.ഈ വർഷം ആദ്യം മാർച്ചിൽ നടത്തിയ ശസ്‌ത്രക്രിയയുടെ തുടർ പരിശോധനകളും ദ്യൂബ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. സന്ദർശനം പൂർത്തിയാക്കി ഡിസംബർ 21 ന് ദ്യൂബ കാഠ്‌മണ്ഡുവിലേക്ക് മടങ്ങും.
ഓഗസ്റ്റിൽ ഔദ്യോഗിക സന്ദർശനത്തിനായി ഇവർ ഇന്ത്യയിലെത്തിയിരുന്നു. സന്ദര്‍ശന സമയത്ത് ഇന്ത്യയുമായുളള സഹകരണം വർധിപ്പിക്കുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്‌തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.