ആർഎസ്എസുകാർക്ക് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ലന്നും,നരേന്ദ്രമോദി ഡിസാസ്റ്റർ ടൂറിസ്റ്റാണെന്നും പരിഹസിച്ച് എം സ്വരാജ്

കൽപറ്റ;പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസാസ്റ്റർ ടൂറിസ്റ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണയ്‌ക്കെതിരെ എൽഡിഎഫ് നടത്തിയ പ്രതിഷേധ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ആർഎസ്എസുകാരന് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ലെന്നാണ് വയനാടിനോടുള്ള പ്രധാനമന്ത്രിയുടെ നിലപാട് തെളിയിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.


തകർന്ന വയനാടിനെയും മലയാളിയുടെ കണ്ണീരിനെയും കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് മോദിക്ക്. മോദി വയനാട്ടിൽ എത്തിയപ്പോൾ മനുഷ്യനായോ എന്ന് എല്ലാവരും ചിന്തിച്ചുപോയി. പക്ഷേ, ആർഎസ്എസിന് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ലെന്ന് ഇപ്പോൾ തെളിഞ്ഞു. ഒരു ചില്ലിക്കാശിന്റെ സഹായം പോലും വയനാടിനു കിട്ടിയില്ല. രാഷ്ട്രീയമായ പകപോക്കലാണ് കേന്ദ്രം കേരളത്തോട് ചെയ്തത്. മനുഷ്യരൂപം മാത്രമേ മോദിക്കുള്ളൂ, മനുഷ്യന്റെ ഹൃദയമില്ലെന്നും സ്വരാജ് പറഞ്ഞു.
പ്രിയങ്ക ഗാന്ധി കേന്ദ്രത്തിനെയും സംസ്ഥാനത്തെയും ഒരുപോലെ കുറ്റപ്പെടുത്തുകയാണ്. സ്ഥിരബുദ്ധിയുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യമല്ല അത്. കേന്ദ്രം സഹായിച്ചില്ലെങ്കിലും മലയാളികളുടെ സഹായത്തോടെ വയനാട്ടിലെ പുനരധിവാസം ഏറ്റെടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളതെന്നും സ്വരാജ് പറഞ്ഞു. എൽഡിഎഫ് സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !