റഷ്യ;കെർച്ച് കടലിടുക്കിൽ ഞായറാഴ്ച (ഡിസംബർ 15) ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ആയിരക്കണക്കിന് ടൺ ഇന്ധനവുമായി സഞ്ചരിച്ചിരുന്ന റഷ്യൻ എണ്ണക്കപ്പൽ തകർന്നതായി റിപ്പോർട്ടുകൾ,
തകർന്ന കപ്പലിൽ നിന്ന് ഇന്ധനം വെള്ളത്തിൽ പരക്കുന്നതായും കപ്പലിലെ ജീവനക്കാരിൽ ഒരാൾ മരണപെട്ടതായും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു,2014 ൽ ഉക്രെയ്നിൽ നിന്ന് റഷ്യ പിടിച്ചെടുത്ത റഷ്യയ്ക്കും ക്രിമിയയ്ക്കും ഇടയിലുള്ള കടലിടുക്കിലാണ് അപകടം സംഭവിച്ചതെന്നും കപ്പലിൽ പതിനഞ്ചോളം ജീവനക്കാർ ഉണ്ടായിരുന്നതായും കപ്പൽ ഏതാണ്ട് പൂർണ്ണമായി മുങ്ങിയ അവസ്ഥയിൽ ആണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു,
രണ്ടു കപ്പലുകളാണ് ഇന്ധനയുമായി യാത്ര ചെയ്തിരുന്നതെന്നും രണ്ട് കപ്പലുകൾക്കും ഏകദേശം 4,200 ടൺ എണ്ണ ഉൽപന്നങ്ങൾ കയറ്റാനുള്ള ശേഷിയുണ്ടെന്നും അപകടത്തെ തുടർന്ന് കരിങ്കടലിനെയും അസോവ് കടലിനെയും ബന്ധിപ്പിക്കുന്ന നിർണായക ജലപാതയായ കെർച്ച് കടലിടുക്കിലെ പാരിസ്ഥിതിക നാശത്തെക്കുറിച്ചുള്ള ആശങ്കകളും നിരവധിപേർ പങ്കുവെക്കുന്നുണ്ട്,സ്ഥിതി ഗതികൾ വിലയിരുത്തി വരികയാണെന്നും ജീവനക്കാർക്ക് സുരക്ഷ ഒരുക്കുമെന്നും റഷ്യൻ നാവിക സേന അറിയിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.