എറണാകുളം: കള്ളപ്പണ കേസ് പ്രതികളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുന്ന ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം.
കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും എങ്ങനെ ഇഡി കണ്ടു കെട്ടും എന്നതിന് മുൻപുള്ള കുറ്റാരോപിതരുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നത് പിഎംഎൽഎ നിയമത്തിൽ പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട തൃശ്ശൂർ ദമ്പതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണ്ണായക നിരീക്ഷണം. തുടർന്ന് കേസുമായി ബന്ധമില്ലാത്ത സ്വത്തുക്കൾ ഇടി കണ്ടു കെട്ടരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദമ്പതികൾ 2014 ൽ കുറ്റകൃത്യം ചെയ്തതായി ആരോപണം. എന്നാൽ സംഭവമന്വേഷിച്ച ഇഡി കുറ്റകൃത്യത്തിന് മുമ്പ് ദമ്പതികൾ സമ്പാദിച്ച സ്വത്തും കണ്ടുകെട്ടുകയായിരുന്നു. അതേസമയം, രാജ്യമൊട്ടാകെ ബിജെപി സർക്കാരിന് വെല്ലുവിളിയായി നിലകൊള്ളുന്നവർക്കെതിരെ ഇടിയെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന വേട്ടയാടലുകൾക്ക് കനത്ത പ്രഹരമായി മാറാവുന്ന വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.