തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങൾ പതിവായ ബ്ലോക്ക് സ്പോട്ടുകളിൽ പോലീസ് - മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും.
റോഡ് അപകടങ്ങൾ കുറയ്ക്കാൻ ഗതാഗത വകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാനാണ് പൊലീസിൻ്റെ തീരുമാനം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് റോഡ് അപകടങ്ങൾക്കുള്ള കർമ്മ പരിപാടികൾ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി നോജ് എബ്രഹാം വിളിച്ച യോഗം നാളെ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവിമാർ, റെയ്ഞ്ച് ഡിഐജി- ഐജിമാർ തുടങ്ങിയവർ പങ്കെടുക്കും.
ബ്ലോക്ക് സ്‌പോർട്ടുകൾ കേന്ദ്രീകരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്ന പദ്ധതിയായിരിക്കും യോഗത്തിലെയും പ്രധാന ചർച്ച. അതേസമയം അപകടങ്ങൾ കുറയ്ക്കാൻ പൊലീസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുന്ന കാര്യത്തിൽ ഡിജിപിക്ക് ഗതാഗത കമ്മീഷണർ കത്ത് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.