കട്ടപ്പന;ഇടതുപക്ഷ സർക്കാരിന് കീഴിൽ കഴിഞ്ഞ പത്തുവർഷമായി സംസ്ഥാനത്ത് നടക്കുന്നത് അരാജകത്വവും അഴിമതിയും സഹകരണകൊള്ളയുമാണെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി ആരോപിച്ചു.
സംസ്ഥാനത്ത് ഇടത് വലതു മുന്നണികൾ ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കുന്നത് പാർട്ടി ഫണ്ടിലേക്ക് നൽകുന്നതു പോലെയാണെന്നാണ് ഇടത് നേതാക്കൾ കരുതുന്നതെന്നും കട്ടപ്പനയിൽ നിക്ഷേപ തുക ചോദിച്ചെത്തി ബാങ്കിന് മുൻപിൽ ജീവനൊടുക്കിയ സാബുവിനെ പോലെ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന പതിനായിരക്കണക്കിന് സഹകാരികൾ ഇടുക്കിയിലും കോട്ടയത്തുമുണ്ടെന്നും എൻ ഹരി പറഞ്ഞു,ജീവിത കാലം മുഴുവൻ സ്വരുക്കൂട്ടിവെച്ച 14 ലക്ഷത്തോളം രൂപ തിരികെ വാങ്ങാൻ ചെന്നപ്പോൾ കൊടുത്തത് 80000 രൂപയും പിന്നാലെ സിപിഎം മുൻ മുൻ ഏരിയാ സെക്രട്ടറിയും, മുൻ ബാങ്ക് പ്രസിഡന്റുമായ സജിയുടെ ഭീഷണിയുമാണ്,മുൻ മന്ത്രിയും എംഎൽഎയുമായ എം എം മണിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ നടക്കുന്ന സിപിഎം കിരാതവാഴ്ച കയ്യും കെട്ടിനോക്കി നിൽക്കേണ്ട അവസ്ഥയിലാണ് ഇടുക്കിയിലെ ജനങ്ങൾ,വെട്ടിയും കുത്തിയും കണക്കു തീർക്കുന്ന ഇടുക്കിയിലെ സിപിഎം ഗുണ്ടകൾക്കും അവരുടെ കൂട്ടാളികളും സഹകരണ സംഘങ്ങൾ വഴി നടത്തുന്ന അഴിമതി സംസ്ഥാന സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്,
കണ്ണൂരിൽ നവീൻ ബാബുവിനെ കൊലപ്പെടുത്തിയതിനു സമമാണ് ഇടുക്കിയിൽ സിപിഎം നേതാവ് സജി സാബുവിനെ ഭീഷണിപ്പെടുത്തി കൊലപ്പെടുത്തിയതെന്നും ഹരി ആരോപിച്ചു,സംഭവത്തിൽ സാബുവിനെ ഭീഷണിപ്പെടുത്തിയ ബാങ്ക് ജീവനക്കാർക്കെതിരെയും സിപിഎം നേതാക്കൾക്കെതിരെയും കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി പറഞ്ഞു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.