ഇനി മുതൽ നോര്‍ക്ക റൂട്ട്‌സിന്റെ അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ എല്ലാ സേവനങ്ങളും പ്രവാസികൾക്ക് ലഭിക്കുന്ന ഏകജാലക സംവിധാനമാക്കി ലോക കേരളം പോർട്ടലിലേക്ക് മാറ്റുമെന്ന് നോർക്ക റൂട്ട്‌സ് റസിഡൻ്റ് വൈസ് പ്രസിഡൻറ് പി. ശ്രീരാമകൃഷ്ണൻ.

ആറ്റസ്‌റ്റേഷൻ സേവനങ്ങളുടെ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട വിഎഫ്എസ് ഗ്ലോബൽ പ്രതിനിധികളുമായി തൈക്കാട് നോർക്ക സെൻറർ നടത്തിയ ചർച്ചയിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു.  അറ്റസ്റ്റേഷൻ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യും. ഏറ്റവും മികച്ച ഗുണമേന്മയുള്ള സേവനം വേഗത്തിൽ പ്രവാസികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പൗരസൗഹൃദ സമീപനമാണ് നോർക്ക റൂട്ട്‌സ് പുലര്ത്തുന്നതെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി പറഞ്ഞു.

അടിയന്തര സാഹചര്യങ്ങൾ ഉൾപ്പെടുന്ന നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെൻററിൻ്റെ പ്രവർത്തനം മികച്ചതാണെന്ന് അഭിപ്രായമുണ്ട്. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ മികച്ച സേവനം പ്രവാസികൾക്ക് ലഭ്യമാക്കുന്ന ആഗോളതലത്തിൽ നോർക്ക റൂട്ട്‌സിൻ്റെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പാസ്‌പോർട്ട് സർവീസ്, ആറ്റസ്‌റ്റേഷൻ, വേരിഫിക്കേഷൻ, സിറ്റിസൺ സർവീസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്ന വിഎഫ്എസ് ഗ്ലോബൽ പ്രതിനിധികൾ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ അവതരിപ്പിച്ചു. വിഎഫ്എസ് ഗ്ലോബൽ പാസ്‌പോർട്ട് സർവീസ്-അറ്റസ്റ്റേഷൻ മേധാവി പ്രണവ് സിന്‌ഹ, ഓപ്പറേഷൻസ് മേധാവി ഷമീം ജലീൽ, ലീഡർ ഓസ്റ്റ് മെഹക് സുഖരാമണി, നോർക്ക ജനറൽ മാനേജർ ടി രശ്മി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !