തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.
2024 ഒക്ടോബർ 2 (ഗാന്ധി ജയന്തി ദിനം) മുതൽ 2025 മാർച്ച് 30 (അന്താരാഷ്ട്ര സീറോ വെസ്റ്റ് ദിനം) മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിന് സംഘടിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചു. 5,704 വാർഡുകളിൽ ഇനിയും നിർവഹണ സമിതികൾ രൂപീകരിച്ചിട്ടില്ല. ഉദ്ഘാടന, സന്നദ്ധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം വേണ്ടത്ര ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. 2025 മാർച്ച് 30ന് സമ്പൂർണ ശുചിത്വ കേരള പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അതിന് ഇനിയുമേറെ മുന്നേറേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാലിന്യമുക്തം നവകേരളത്തെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു.
നിർവഹണ സമിതികൾ രൂപീകരിച്ചിട്ടില്ലാത്ത 5,704 വാർഡുകളിൽ അടിയന്തിരമായി നിർവഹണ സമിതികൾ രൂപീകരിക്കണം. ക്യാമ്പയിനിൻ്റെ ഭാഗമായി അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, മാർഗങ്ങൾ, പൊതുസ്ഥലങ്ങൾ, സ്കൂളുകൾ, കലാലയങ്ങൾ എന്നിവ ഹരിതമാക്കാനുള്ള സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. സമയബന്ധിതമായി ഈ പ്രവർത്തനങ്ങൾ പൂർണമാക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിശദമായി അവലോകനം ചെയ്ത് തുടർന്നുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കണം.
ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണം. മൂന്നാംഘട്ട പ്രവർത്തനങ്ങൾ 2025 മാർച്ചിൽ പൂർണീകരിക്കാനാകണം. ജലസ്രോതസ്സുകളിൽ"" ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കണം. ജലത്തിലെ ഇ-കോളി സാന്നിദ്ധ്യം പരിശോധിക്കുന്നതിന് 2024 ഡിസംബർ – 2025 ജനുവരിയിൽ വിപുലമായ പരിശോധനകൾ സംഘടിപ്പിക്കണം.
വീടുകളിലെ ഒറ്റക്കുഴി കക്കൂസുകൾക്ക് പകരം സുരക്ഷിതമായ സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കണം. തീരപ്രദേശങ്ങൾക്ക് മുൻഗണന നൽകി കുറഞ്ഞ വരുമാനക്കാർക്ക് ജനകീയ പിന്തുണയോടെ സുരക്ഷിത സെപ്റ്റിക് ടാങ്കുകൾ ഉറപ്പാക്കണം. ശുചിത്വ മിഷൻ്റെ സാമ്പത്തിക, സാങ്കേതിക സഹായം പ്രയോജനപ്പെടുത്തി കമ്മ്യൂണിറ്റി സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കണം.
ഹോട്ടലുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിനും സംസ്ക്കരിക്കുന്നതിനും പൊതുസംവിധാനം ഏർപ്പെടുത്തണം.
ജൈവമാലിന്യ സംസ്കരണത്തിന് ഗാർഹിക തലത്തിലും കമ്മ്യൂണിറ്റി തലത്തിലും സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ആവശ്യമായ അറ്റകുറ്റപ്പണി നിർവഹിച്ച് ഇവ പ്രവർത്തനക്ഷമമാക്കണം.ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ, ഫ്ലാറ്റുകൾ, ഹോസ്റ്റലുകൾ, ഭവന സമുച്ഛയങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, പൊതുസ്ഥലങ്ങൾ, ഹോട്ടലുകൾ, ഹാളുകൾ മുതലായവയിൽ കമ്മ്യൂണിറ്റിതല ജൈവമാലിന്യസംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന ഫ്ളാറ്റുകൾ എന്നിവയിൽ ജൈവ മാലിന്യ, ജലമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കണം. ഖര, ദ്രവ മാലിന്യങ്ങളുടെ സംസ്കരണത്തിന് അടിസ്ഥാന സൗകര്യങ്ങൾ
2023-24 വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2,867 കോടി രൂപ അടങ്കലുള്ള മാലിന്യ സംസ്കരണ പദ്ധതി ആവിഷ്കരിച്ചു. ഇതിൽ 641.45 കോടി ചെലവഴിച്ചത്. അതായത് പുരോഗതി 22% ആണ്. നഗരസഭകളിൽ 15 എണ്ണം മാറ്റി. വികസനപദ്ധതികളുടേയും കേന്ദ്രാവിഷ്കൃത പദ്ധതികളുടേയും മറ്റ് പദ്ധതികളുടേയും സംയോജനം ഉറപ്പാക്കി പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണം.
ശുചിത്വവുമായി ബന്ധപ്പെട്ട പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ളവരുടെ ഭരണസമിതി യോഗം വിലയിരുത്തണം. പൂർണ്ണമാക്കാനുള്ളവ പ്രശ്നങ്ങൾ പരിഹരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കണം. സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യം നടപ്പിലാക്കിയ പദ്ധതികൾ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഒരു ടീം സന്ദർശിക്കണം. ഹരിത കേരളം മിഷൻ ഇത് ഏകോപിപ്പിക്കണം.
2024 ഡിസംബർ - 2025 ജനുവരിയിൽ നാടിൻ്റെ മുക്കും മൂലയും ശുചിയാകുന്ന വിപുലമായ ജനകീയ ക്യാമ്പയിന് സംഘടിപ്പിക്കണം. എല്ലാ വിഭാഗം ജനങ്ങളെയും ക്യാമ്പയിനിൽ പങ്കാളികളാക്കണം. ഈ ഭവന ദർശനം നടത്തി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച കൃത്യമായ ആസൂത്രണം നടത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.