മുംബൈ: പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ ആശുപത്രിയിൽ.
അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാക്കിർ ഹുസൈൻ്റെ തിരിച്ചുവരവിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് കുടുംബം അറിയിച്ചു.
അദ്ദേഹത്തിൻ്റെ സഹോദരീഭർത്താവ് അയൂബ് ഔലിയ വാർത്ത സ്ഥിരീകരിച്ചതായി മാധ്യമപ്രവർത്തകനായ പർവേസ് അലം എക്സിൽ വ്യക്തമാക്കി. 'അദ്ദേഹം ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലെ ചികിത്സയിലാണ്. ഇത് അദ്ദേഹത്തിൻ്റെ സഹോദരീഭർത്താവ് തന്നോട് ഫോണിൽ സ്ഥിരീകരിച്ചു. അയൂബ് ഔലിയ ലണ്ടനിലാണ്. അദ്ദേഹം സാക്കിറിൻ്റെ ആരാധകരോട് പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്', എന്ന് പർവേസ് അലം എക്സിൽ കുറിച്ചു.
1951-ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തൻ്റെ മികവ് കാട്ടിയ അദ്ദേഹം 12 വയസ്സുള്ളപ്പോൾ കച്ചേരികളിൽ അവതരിപ്പിക്കാൻ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.