വായിലെ ആൾസർ അഥവ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ്.
മഞ്ഞ, വെള്ള നിറത്തിൽ വായുവിൽ പ്രത്യക്ഷപ്പെടുന്ന ചെറിയ വ്രണങ്ങളെയാണ് വായ്പ്പുണ്ണ് എന്ന് വിളിക്കുന്നത്. അധികകാലം നീണ്ടുനിൽക്കാത്തതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം വായ്പ്പുണ്ണുകളെ നമ്മള് ഗൗരവത്തിൽ എടുക്കാറില്ല.
എന്നാൽ വായിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങൾ പലപ്പോഴും ആദ്യ ഘട്ട ലക്ഷണമാകാമെന്നാണ് ബ്രിസ്‌ട്രോൾസർവകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. വായ്പ്പുണ്ണിനെ തുടർന്നുണ്ടാകുന്ന വേദന സഹിക്കാത്തവർ ചുരുക്കമായിരിക്കും. പല്ലുകൾ കൊണ്ടുണ്ടാകുന്ന മുറിവുകൾ, ചതവ്, വിറ്റാമിനുകളുടെ അഭാവം, അണുബാധ, ബാക്ടീരിയ മൂലവും വായ്പ്പുണ്ണ് എന്നിവ ഉണ്ടാകാം.
വായിൽ ഇടയ്ക്കിടെ ആൾസർ രോഗം പ്രത്യക്ഷപ്പെടുന്നത് ക്രോൺസ് ആൻഡ് സീലിയാക് ലക്ഷണമാകാമെന്ന് പഠനത്തിൽ പറയുന്നു. ദഹനനാളത്തെ ബാധിക്കുന്നതും ഓവർലാപ്പിംഗ് ലക്ഷണങ്ങളുള്ളതുമായ വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളാണ് ക്രോൺസ് ആൻഡ് സീലിയാക് രോഗങ്ങൾ. കൂടാതെ പ്രതിരോധ ശേഷി കുറഞ്ഞാലും വായ്പ്പുണ്ണ് ഇടയ്ക്കിടെ ഉണ്ടാവാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.