കെ എസ് ആർ ടി സി ഉല്ലാസയാത്രാ ബസ് കേടായി; ഡിപ്പോയിൽ നിന്ന് ആളെത്തിയത് മണിക്കൂറുകൾക്ക് ശേഷം: പണം തിരികെ തരാതെ ബസിൽ കയറില്ലെന്ന്…

തൃശൂർ;ചാലക്കുടിയിൽ നിന്ന് ഇടുക്കിയിലേക്ക് പോയ കെ എസ് ആർ ടി സി യുടെ ഉല്ലാസയാത്രാ ബസ്  മാങ്കുളത്ത് വച്ച് കേടായി. മൂന്നാർ ഡിപ്പോയിൽ വിവരമറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് പകരം ബസ് വിട്ടുനൽകിയത്.

സ്ത്രീകളും പ്രായമായവരും അടക്കം ബദൽ സംവിധാനമില്ലാതെ പെരുവഴിയിൽ ആയത് മണിക്കൂറുകളാണ്. ചാലക്കുടി ഡിപ്പോയിലെ ബസ് ആണ് വൈകുന്നേരത്തോടെ  തകരാറിലായത്.രാവിലെ 4 മണിക്ക് യാത്ര തിരിച്ച ഉല്ലാസയാത്രാ ബസ്സാണ് വൈകുന്നേരം 5 മണിയോടെ പെരുവഴിയായത്.
രാത്രി 10 മണിക്ക് ശേഷം മാത്രമാണ് മറ്റൊരു ബസ് മാങ്കുളത്ത് എത്തിയത്. മുടക്കിയ പണം തിരികെ കിട്ടാതെ ബദലായി ഏർപ്പെടുത്തിയ ബസ്സിൽ കയറില്ലെന്ന് പറഞ്ഞ് യാത്രക്കാർ പ്രതിഷേധിച്ചു. പ്രായമായവരും കുട്ടികളും സ്ത്രീകളുമെല്ലാം ബസ്സിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !