ഡബ്ലിൻ ;അയർലൻഡിലെ ആദ്യ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്‍റെ നേതൃത്വത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 12ന് നടക്കും. അയ്യപ്പനെ കണ്ട് തൊഴുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ 10 മുതൽ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക അയ്യപ്പ പൂജകൾ ആരംഭിക്കും.
ഡബ്ലിൻ ബല്ലിമൗണ്ടിലുള്ള വിഎച്ച്സിസിഐ ക്ഷേത്രത്തിൽ വച്ചാണ് ആഘോഷ പരിപാടികൾ നടത്തുന്നത്. നെയ്യഭിഷേകം, പുഷ്പാഭിഷേകം, ഭസ്മാഭിഷേകം, പായസ നിവേദ്യം എന്നിവയും സത്ഗമയ ഭജൻസിന്‍റെ ഭക്തിഗാനസുധ, ചിന്തുപാട്ട്, പടിപൂജ, മഹാദീപാരാധന, തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.
ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യേണ്ടതും നീരാഞ്ജനം വഴിപാടിനായി പണമടച്ച് പ്രത്യേകം രസീത് എടുക്കേണ്ടതുമാണ്. ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം ലിങ്കിൽ ജനുവരി ഏഴിന് മുൻപായി എല്ലാവരും വിവരങ്ങൾ റജിസ്റ്റർ ചെയ്യണമെന്ന് പ്രത്യേകം അറിയിക്കുന്നു: https://forms.gle/xesgEfyYUrskp2Mx9 വിവരങ്ങൾക്ക്: 0873226832, 0876411374, 0877818318, 0871320706
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.