''അയർലണ്ട് സംസ്കൃതി സത്സംഗിന്റെ നേതൃത്വത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം ജനുവരി 12 ന് ''

അയർലണ്ട് ;വരുന്ന ജനുവരി മാസം 12 ആം തീയതി (12/01/2025)ഞായറാഴ്ച വൈകിട്ട് അയർലണ്ട് സംസ്കൃതി സത്സംഗിന്റെ നേതൃത്വത്തിൽ  03:00pm മുതൽ 07:00pm വരെ ബാൽഗ്രിഫിൻ ഹാൾ , മാലഹൈഡ് (Ballgriffin hall, Malahide) D17YV83-വെച്ച് മകരവിളക്ക് മഹോത്സവവും അതിനോടനുബന്ധിച്ച് ചിത്രമന ഇല്ലം ശ്രീരാജ് നമ്പൂതിരിയുടെ കാർമികത്വത്തിൽ ശ്രീ അയ്യപ്പ അഷ്ടോത്തര ശത നാമാവലി അർച്ചന, അഭിഷേകം, പുഷ്പാഞ്ജലി, നീരാഞ്ജനപൂജ, ഭജന, ദീപാരാധന, ആരതി, അന്നദാനം എന്നിവ നടത്തപ്പെടുന്നതായി സംസ്കൃതി ഭാരവാഹികൾ അറിയിച്ചു.

അഭിഷേകം: €5

പുഷ്പാഞ്ജലി: €5

നീരാഞ്ജനപൂജ : €5

എന്നീ വഴിപാടുകൾ നടത്തുന്നതിനായി പേരും നാളും പറഞ്ഞു രെജിസ്ട്രേഷൻ ചെയ്തു രസീത് കൈപ്പറ്റേണ്ടതുണ്ട്.ഇതിനുള്ള രെജിസ്ട്രേഷൻ അന്നേദിവസം തന്നെ (spot registration) ചെയ്യാവുന്നതാണ്. വഴിപാടുകൾ കഴിക്കാൻ താല്പര്യമുള്ള ഭക്തജനങ്ങൾക്ക് ഉത്സവത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെങ്കിൽ ഓൺലൈൻ രെജിസ്ട്രേഷൻ ഫീ അടച്ചു വഴിപാടുകൾ നടത്തനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഇതിനായി താഴെ കൊടുത്തിട്ടുള്ള മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

മകരവിളക്ക് മഹോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങളും താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് രെജിസ്ട്രേഷൻ പൂർത്തിയാക്കി എന്ന് ഉറപ്പുവരത്തണം,

https://forms.gle/LEYdwQdGBUNuM4UM8

"അന്നദാനം വഴിപാട് ആയി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.താൽപര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

ശ്രീ അയ്യപ്പ അഷ്ടോത്തര ശത നാമാവലി അർച്ചനക്കായി എത്തുന്നവർ കരുതേണ്ട സാധനങ്ങളുടെ വിശദവിവരങ്ങളും ഇതോടൊപ്പം ചേർക്കുന്നു.

•നിലവിളക്ക് /ചിരാത് : 1

•തളിക /തട്ടം /പ്ലേറ്റ് : 1

•എണ്ണ (ആവശ്യത്തിന്)

•തിരി : 2/3/5

•പുഷ്പം : 1- Bouquet

•പേപ്പർ വാഴ ഇല :1

For any quiery

Abhilash : 087 946 4330

Praveen  : 089 220 3666

Anoop     : 089 262 0405

Aneesh   : 0894263101

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !