മാനന്തവാടി: ഗോത്ര വിഭാഗത്തിൽപ്പെട്ട യുവാവിനെ കാറിന്റെ ഡോറില്‍ കുരുക്കി വലിച്ചിഴച്ച സംഭവത്തില്‍ നാല് പേരും പിടിയിലായി.
കണിയാമ്പറ്റ, പച്ചിലക്കാട്, അരിഞ്ചേര്‍മല, കക്കരക്കല് വീട്ടില്‍ അഭിറാം കെ. സുജിത്ത്, കണിയാമ്പറ്റ, പച്ചിലക്കാട്, ബംഗ്ലാകുന്ന് പുത്തന്‍പീടികയില്‍ വീട്ടില്‍, മുഹമ്മദ് അര്‍ഷിത്(25), പനമരം, കുന്നുമ്മല്‍ വീട്ടില്‍ വിഷ്ണു(31), പനമരം, താഴെപുനത്തില്‍ വീട്ടില്‍ നബീല്‍ കമര്‍(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കെ.എല്‍. 52 എച്ച്. 8733 കാറും കസ്റ്റഡിയിലെടുത്തു. ഞായാറാഴ്ച വൈകിട്ടോടെ മാനന്തവാടി-പുല്‍പ്പള്ളി റോഡിലെ കൂടല്‍ക്കടവിലായിരുന്നു സംഭവം.
കാറിലെത്തിയ നാലംഗ സംഘം റോഡില്‍ നിന്നും തെറി പറയുന്നത് ചോദിക്കാന്‍ ചെന്ന വിരോധത്തിലാണ് ആദിവാസി യുവാവിനെ ഇവര്‍ ഉപദ്രവിച്ചത്.അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു.തുടര്‍ന്ന് കാറില്‍ വിരല്‍ കുരുക്കി ഡോര്‍ അടക്കുകയും കാര്‍ മുന്നോട്ടെടുക്കുകയും ചെയ്തു. 400 മീറ്ററോളം യുവാവിനെ വലിച്ചിഴച്ച ശേഷം പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. യുവാവ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.