ആലപ്പുഴ: കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നയാക്കി ശരീരത്തിൽ ചൊറിയണം തേച്ച് പീഡിപ്പിച്ച സംഭവത്തിൽ പോലീസുകാർക്ക് ശിക്ഷ.
ആലപ്പുഴ ഡിവൈഎസ്‌പി എം.ആർ.മധുബാബുവിനെയും റിട്ട. എസ്ഐ മോഹനനെയുമാണു ശിക്ഷക്ക് വിധിച്ചത്. സംഭവം നടന്നത് 18 വർഷത്തിനു ശേഷം ചേർത്തല മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പള്ളിപ്പുറം നികർത്തിൽ സിദ്ധാർത്ഥൻ്റെ ഹർജിയിൽ ഉത്തരവിട്ടിരുന്നു.
മധുബാബു ചേർത്തല എസ്ഐ ആയിരിക്കെ 2006 ഓഗസ്റ്റ് 4നാണ് കേസിന് ആസ്പദമായ സംഭവം. വീടിനു സമീപത്തെ കയർ ഫാക്ടറിയിലെ മാലിന്യപ്രശ്നത്തിനെതിരെ പ്രതികരിച്ചതിൻ്റെ പേരിൽ സിദ്ധാർത്ഥനും കയർഫാക്ടറും ഉടമയും തമ്മിൽ തർക്കമുണ്ടായി. മധുബാബുവും അന്ന് എസ്ഐ ആയിരുന്ന മോഹനനും ചേർന്ന് സിദ്ധാർത്ഥനെ കസ്റ്റഡിയിലെടുക്കുകയും പൊലീസ് ജീപ്പിനുള്ളിൽ വച്ച് നഗ്നനാക്കി ദേഹത്തു ചൊറിയുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണു കേസ്.
പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സിദ്ധാർത്ഥൻ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു പരാതിക്കാരനു വേണ്ടി അഡ്വ. ജോൺ ജൂഡ് ഐസക്ക്, അഡ്വ. ജെറീന ജൂഡ് എന്നിവർ ഹാജരായി.തടവുശിക്ഷ വിധിച്ചതിനു പിന്നാലെ അപ്പീൽ നടപടികൾക്കായി കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.