ഇടുക്കി: നാട് കാണാനെത്തിയ വിനോദ സഞ്ചാരികളേ ഇടുക്കി രാമക്കൽമേട്ടിൽ ഹോം സ്റ്റെ ഉടമയുടെ നേതൃത്വത്തിൽ വളഞ്ഞിട്ട് ആക്രമിച്ചു.
കേരളത്തിൻ്റെ ടൂറിസം ന്യൂ ഇയർ ആഘോഷങ്ങൾക്ക് വലിയ കളങ്കം ഉണ്ടാക്കിയ സംഭവത്തിൽ നിരവധി വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. രാത്രി ഇവർ താമസിക്കുന്ന ഇടത്ത് അക്രമികൾ ഇരച്ചുകയറി മർദ്ദിക്കുകയായിരുന്നു.
കളമശേരിയിൽ നിന്നും രണ്ടു വാഹനങ്ങളിലും കുട്ടികളും അടങ്ങിയ 60 അംഗ സംഘം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് രാമക്കൽമേട്ടിലെ മൗണ്ടൻ മിസ്റ്റ് എന്ന ഹോം സ്റ്റെയിൽ മുറികൾ എടുത്തത്. സംഭവത്തെക്കുറിച്ച് സഞ്ചാരികൾ പറയുന്നതിങ്ങനെ.
രാത്രി പലതവണ വൈദ്യുതി നിലച്ചു. റിസോർട്ട് ഉടമയെ വിവരം അറിയിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തെങ്കിലും പിന്നിട്ട് വീണ്ടും പല തവണ വൈദ്യുതി തകരാറിലായി. ഇതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
വിനോദ സഞ്ചാരികളിൽ ഒരാളുടെ കൈ റിസോർട്ട് ഉടമ പിടിച്ചു തിരിക്കുകയും മർദിക്കുകയും ചെയ്തു. മറ്റുള്ളവർ എതിർത്തതോടെ ഇയാൾ പിൻവാങ്ങുകയും തുടർന്ന് 12 ഓളം പേരെ കൂട്ടിക്കൊണ്ട് വന്ന് സ്ത്രീകൾ ഉൾപ്പെടെ മറ്റുള്ളവരെ ആക്രമിക്കുകയുമായിരുന്നെന്ന് പരിക്കേറ്റവർ പറഞ്ഞു.
അക്രമികൾ റൂമിലെ ഉപകരണങ്ങൾ തല്ലി തകർക്കുകയും ചെയ്തു. സഞ്ചാരികൾ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയെങ്കിലും അക്രമികളെ പിടികൂടിയിട്ടില്ലെന്ന് ഇവർ ആരോപിച്ചു. നഷ്ടപരിഹാരമായി 18000 രൂപ നൽകിയ ശേഷമാണ് സഞ്ചാരികളെ പോകാൻ അനുവദിച്ചത്. തുടർന്ന് ഇവർ കളമശേരിയിലേക്ക് മടങ്ങും വഴി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റവരെ കളമശേരി ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും മറ്റുള്ളവരെ പ്രാഥമീക ചികിൽസ നൽകുകയും ചെയ്തു. സംഭവം സംബന്ധിച്ച്, പരിക്കേറ്റവർ തൊടുപുഴ കളമശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.