ന്യൂഡൽഹി: ആധാറിൽ വിവരങ്ങൾ ചേർത്തത് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി നൽകി യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ.
ആധാർ പുതുക്കാനുള്ള അവസാന തീയതി 2025 ജൂൺ 14 ആക്കി പ്രഖ്യാപിച്ചു. മൈ ആധാർ എന്ന പോർട്ടലിലൂടെ ജൂൺ 14 വരെ സൗജന്യമായി ആധാർ പുതുക്കാവുന്നതാണ്. 2024 ഡിസംബർ 14 വരെയായിരുന്നു ആധാർ പുതുക്കുന്നതിനുള്ള സമയപരിധി. എന്നാൽ ഇത് അടുത്ത വർഷം ജൂൺ 14 വരെ ദീർഘിപ്പിക്കുകയായിരുന്നു.
പുതിയ സ്ഥലങ്ങളിലേക്ക് മാറിയവരോ അല്ലെങ്കിൽ മേൽവിലാസം മാറ്റിയവരും 10 വർഷം മുമ്പേ ആധാർ കാർഡ് കൈപ്പറ്റി ഇപ്പോഴും അതിൽ വിവരങ്ങൾ ഉൾപ്പെടുത്താത്തവരും നീക്കം ചെയ്യാത്തവരും ഉണ്ടെങ്കിൽ ഉടൻ അപ്ഡേറ്റ് ചെയ്യണമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു. ജനന തീയതിയോ പേരോ വിലാസമോ മാറ്റം വരുത്താനുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ജൂൺ 14 വരെ സൗജന്യമായി ചെയ്യാം. തീയതി അവസാനത്തിന് ശേഷം ഓരോ അപ്ഡേറ്റിനും 50 രൂപ ഈടാക്കും.
ആധാർ അപ്ഡേറ്റ് ഇങ്ങനെ ചെയ്യാം.
വെബ്സൈറ്റ് സന്ദർശിക്കുക - myaadhar.uidai.gov.in
അപ്ഡേറ്റ് സെക്ഷനിൽ എൻ്റെ ആധാർ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാർ സെലക്ട് ചെയ്യുക
അടുത്ത പേജിൽ ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക (ഓൺലൈൻ)
പ്രമാണ അപ്‌ഡേറ്റ് തിരഞ്ഞെടുക്കുക
ആധാർ നമ്പറും കാപ്ച്ചയും ടൈപ്പ് ചെയ്താൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക .
ഏത് വിവരമാണോ നീക്കേണ്ടത് / കൂട്ടിച്ചേർക്കേണ്ടത് അത് തിരഞ്ഞെടുക്കുക.
അപ്ഡേറ്റ് വിവരങ്ങൾ നൽകിയ ശേഷം ആവശ്യമായ രേഖകള് അപ്ലോഡ് ചെയ്യുക.
അപ്‌ഡേറ്റ് അഭ്യർത്ഥന സമർപ്പിക്കുക ക്ലിക്ക് ചെയ്യുക.
അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ സൂക്ഷിക്കുക.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.