കളർകോട് ദുരന്തം-ബസ് ഡ്രൈവറെ ഒഴിവാക്കി കാറോടിച്ച വിദ്യാർത്ഥിയെ പ്രതിചേർക്കും..

ആലപ്പുഴ : കളർകോട് കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിചേർക്കും.വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയിൽ റിപ്പോർട്ടു നൽകി.

കെ.എസ്.ആർ.ടി.സി.ഡ്രൈവറെ കുറ്റക്കാരനാക്കിയായിരുന്നു എഫ്.ഐ.ആർ റിപ്പോർട്ട് തയ്യാറാക്കിയത്.എന്നാൽ അന്വേഷണത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നു കണ്ടെത്തി.എഫ്.ഐ.ആറിൽ ഡ്രൈവറെ കുറ്റക്കാരനാക്കിയതിൽ പ്രതിഷേധം ഉയർന്നിരുന്നു.

തൊട്ടുമുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കാർ ഓടിച്ച വിദ്യാർത്ഥി ഗൗരിശങ്കർ മൊഴി നൽകിയിരുന്നു.വാഹനത്തെ മറികടക്കുന്നതിനിടെ ഉദ്ദേശിച്ച വേഗം കിട്ടിയില്ലെന്നും ബസ് വരുന്നത് കണ്ട് ബ്രേക്ക് ചവിട്ടിയെങ്കിലും വലതുവശത്തേക്ക് തെന്നിമാറിയാണ് കാർ ബസിൽ ഇടിച്ച് കയറിയതെന്നും വിദ്യാർഥി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

അപകടത്തിനു തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടർ വാഹനവകുപ്പിന്റെ നിഗമനം. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണു കേസെടുത്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !