പച്ചക്കറി കർഷകരിൽ നിന്നും പച്ചക്കറി വാങ്ങി ഒന്നരക്കോടിയോളം രൂപ നൽകാതെ മുങ്ങിയ വ്യാപാരി പിടിയിൽ

മൂന്നാർ: ഒന്നര വർഷം മുമ്പ് കർഷകരിൽ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ ആൾ പിടിയിൽ.

ചെണ്ടുവരെ എസ്റ്റേറ്റ് പിആർ ഡിവിഷനിൽ യേശുരാജാണ് (32). വട്ടവടയിലെ വിവിധ കർഷകരിൽ നിന്ന് ഇയാൾ പല തവണയായി 1.5 കോടി രൂപയുടെ പച്ചക്കറിയാണ് മൊത്തവിലയിൽ നിന്ന് വാങ്ങിയത്. ശേഷം ഇത് തമിഴ്നാട്ടിൽ നടത്തുകയായിരുന്നു. മൂന്നാറിലെ സ്വകാര്യ കമ്പനി കർഷകരിൽ നിന്ന് പച്ചക്കറി വാങ്ങിയിരുന്നു.

ജീവനക്കാരനായ ഇയാൾ കമ്പനി അറിയാതെ സ്വന്തം നിലയിൽ പച്ചക്കറി വാങ്ങി മറിച്ചുവിറ്റു. കർഷകർ പണം വാങ്ങാനായി കമ്പനിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പുവിവരം പുറത്തറിഞ്ഞത്. അപ്പോഴേക്കും ഇയാൾ തമിഴ്നാട്ടിലേക്ക് മുങ്ങി.

തുടർന്ന് കമ്പനി അധികൃതരും കർഷകരും നൽകിയ പരാതിയിലാണ് മൂന്നാർ പൊലീസ് കേസെടുത്തത്. എസ് ഐഷാ ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !