തിരുവനന്തപുരം;അരുവിക്കര നിയോജക മണ്ഡലത്തിലെ ചായം സർക്കാർ എൽ.പി സ്‌കൂളിന് 1.27 കോടി രൂപ ചെലവിൽ പുതിയ മന്ദിരം നിർമിക്കുന്നു. പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023-24 പ്ലാൻ ഫണ്ടിൽ നിന്നാണ് തുക വിനിയോഗിക്കുന്നത്.
പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യവികസനത്തിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് ജി.സ്റ്റീഫൻ എം.എൽ.എ പറഞ്ഞു.
3500 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിൽ രണ്ട് നിലകളായാണ് കെട്ടിടം നിർമിക്കുന്നത്. ആറ് ക്ലാസ് മുറികളും ടവറും ഇതിൽ ഉൾപ്പെടുന്നു. മൂന്ന് നിലകൾ നിർമിക്കുന്ന തരത്തിലാണ് ഫൗണ്ടേഷൻ ചെയ്യുന്നത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമാണ ചുമതല.
സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ബ്ലോക്ക് -ഗ്രാമപഞ്ചായത്തംഗങ്ങൾ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ യു.എസ് ഷൈല, പ്രധാനാധ്യാപിക എച്ച്.സബീന എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.