എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസിഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത്.
പകരം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക. എല്ലാ ദിവസവും കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകൾ ചുരുക്കി ഇടയ്ക്കിടയ്ക്ക് ഫ്രൂട്ട്സ് കഴിക്കാം. ഒരു പാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കുകയും വേണം. അമ്ലത്വം കൂടിയ ചെറുനാരങ്ങ, ഓറഞ്ച് എന്നിവ ഒഴിവാക്കുക.
ഭക്ഷണത്തിന് അരമണിക്കൂർ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. ആഹാരം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കാം. ഭക്ഷണം സാവധാനം കഴിക്കുക. ഒരു തരത്തിലുടൻ ഒരു തരത്തിലത്തുകൂ. . രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാൻ കാരണമാകും. അതുകൊണ്ട് അത്താഴത്തിന് ശേഷം അൽപ്പം നടക്കാം.
പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞ് ഉറക്കം ചിട്ടപ്പെടുത്താം. അമിതമായ വണ്ണവും അസിഡിറ്റിയ്ക്ക് ഒരു കാരണമാണ്. ശരീരഭാരം കൃത്യമായി നിലനിർത്തുന്നതിനൊപ്പം വ്യായാമം പരിശീലിക്കുന്നതും അസിഡിറ്റി തടയാൻ സഹായിക്കും. ചായയും കാപ്പിയും ലഹരി ഉത്പന്നങ്ങളും ഒഴിവാക്കുക. വെള്ളം ധാരാളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡിൻ്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.