ഈദ് അൽ ഇത്തിഹാദ്; 53ാം ദേശീയ ദിനാഘോഷത്തിന്‍റെ നിറവിൽ യുഎഇ

അബുദാബി: യൂണിയൻ രൂപീകരണത്തിന്‍റെ അമ്പത്തി മൂന്നാമത് ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിന്‍റെ നിറവിൽ യുഎഇ. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ദേശീയ ദിനാഘോഷത്തിന്‍റെ ആവേശത്തിലായിരുന്നു ഇന്നലെ മുതൽ. ആഘോഷ പരിപാടികളിൽ പങ്കുകൊണ്ടും പരേഡുകൾ സംഘടിപ്പിച്ചും പതാകകൾ വീശിയും ഔദ്യോഗിക സംഗീതം ആലപിച്ചും രാജ്യത്തെ ആബാലവൃദ്ധം ജനങ്ങൾ ആഘോഷങ്ങളിൽ പങ്കാളികളായി.

എമിറേറ്റുകളുടെ യൂണിയൻ രൂപീകരണവും വിവിധ മേഖലകളിലെ നവീകരണത്തിലേക്കും നേതൃത്വത്തിലേക്കുമുള്ള രാജ്യത്തിന്‍റെ അവിശ്വസനീയമായ യാത്രയും ആഘോഷിക്കുന്ന 53-ാമത് ഈദ് അൽ ഇത്തിഹാദിന്‍റെ മഹത്തായ ഔദ്യോഗിക ചടങ്ങ് അൽ ഐനിൽ നടന്നു. ഇതിന്‍റെ ഭാഗമായി അവതരിപ്പിച്ച പ്രദർശനത്തിൽ പർവത നിവാസികളുടെയും മുത്തു മുങ്ങൽ വിദഗ്ധരുടെയും കാലം മുതൽ ബഹിരാകാശ യാത്രകളുടെയും റോബോട്ട് മത്സ്യങ്ങളുടെയും കാലഘട്ടം വരെ, രാജ്യത്തിന്‍റെ പൈതൃകത്തിന്‍റെയും ആധുനികതയുടെയും പ്രകൃതിയുടെയും സാങ്കേതികവിദ്യയുടെയും മുദ്രകൾ നിറഞ്ഞുനിന്നു.

ഡ്രോണുകൾ, ലൈറ്റ് ആൻഡ് ഷാഡോ പ്ലേ, ഈന്തപ്പനയിൽ നിന്ന് നിർമ്മിച്ച പ്രോപ്പുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ഷോ ഒരുക്കിയത്. തിങ്കളാഴ്ച അൽ ഐനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ യുഎഇ പ്രസിഡന്‍റ് ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പ്രദർശനം ഭൂതകാലത്തിലെയും വർത്തമാനകാലത്തെയും മുൻനിരക്കാരെ ആദരിക്കുകയും വരും തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതായിരുന്നു.

യുഎഇ മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ സൗദ് ബിൻ സഖർ അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശെയ്ഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല, അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, 

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മറ്റ് കിരീടാവകാശികൾ, ശെയ്ഖ്മാർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി.

യൂണിയന്‍റെ പിന്നിലെ പ്രധാന സ്തംഭങ്ങളായ രാഷ്ട്രപിതാവ് ശെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ശെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവർക്ക് പുറമെ, യുഎഇയുടെ ചരിത്രത്തിലെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളായ ശെയ്ഖ് സായിദിന്‍റെ മാതാവ് ഷെയ്ഖ സലാമ ബിൻത് ബുത്തി അൽ ഖുബൈസ്, ഈ വർഷം അന്തരിച്ച ശ്രയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ എന്നിവർക്ക് ഷോ ആദരാഞ്ജലികൾ അർപ്പിച്ചു.അൽ ഐനിലെ ജബൽ ഹഫീത് പർവതത്തിന്‍റെ പശ്ചാത്തലത്തിൽ നടന്ന പരിപാടി യുഎഇയുടെ പ്രകൃതി സൗന്ദര്യവുമായി ആധുനിക നവീകരണത്തെ ലയിപ്പിച്ചു. 

ചുറ്റുമുള്ള പർവതനിരകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച സ്റ്റേജ്, യുഎഇയിലെ ഒരു ഔദ്യോഗിക ചടങ്ങിനായി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതായിരുന്നു. പ്രൊജക്ഷൻ മാപ്പിങ് പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഷോയെ വ്യത്യസ്തമാക്കി. 

റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെയും എമിറാത്തി സംഗീതജ്ഞരുടെയും സംഗീതത്തിന്‍റെ സമന്വയം അന്തരീക്ഷത്തെ താളാത്മകമാക്കി. 33 എമിറാത്തികൾ ഉൾപ്പെടെ 66 സംഗീതജ്ഞർ ഉൾപ്പെട്ടതാണ് ഓർക്കസ്ട്ര. മൊത്തം 81 രാജ്യങ്ങളിൽ നിന്നുള്ള 10,000 പ്രൊഫഷണലുകൾ സംഗീത പരിപാടിയിൽ പങ്കാളികളായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !