തിരുവനന്തപുരം മെട്രോ പദ്ധതി വീണ്ടും ട്രാക്കിലേക്ക്; ടെക്നോപാർക്കിൽ നിന്നും തുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോയിൽ വീണ്ടും പദ്ധതി സംസ്ഥാന സർക്കാരിന് മുന്നിൽ.

പദ്ധതിയിൽ നിർണ്ണായകമായ സമഗ്ര ഗതാഗത പദ്ധതിയും (സമഗ്ര മൊബിലിറ്റി പ്ലാൻ -CMP) ബദൽ വിശകലന റിപ്പോർട്ടും സംസ്ഥാന സർക്കാർ അനുമതിക്കായി കാത്തിരിക്കുന്നു. മെട്രോ ആവശ്യമുണ്ടോ എന്നറിയാനാണ് സി.എം.പി തയ്യാറാക്കിയത്. ഭാവിയിൽ നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് കൂടി കണക്കിലെടുത്താണ് ഇത് തയ്യാറാക്കിയത്. അടുത്ത് തന്നെ ഈ റിപ്പോർട്ടിൽ സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുതുക്കിയ അലൈൻമെൻ്റിലും വൈകാതെ സർക്കാർ അനുമതി നൽകാം. തുടർന്ന് കേന്ദ്രാനുമതിക്കായി സമർപ്പിക്കണം. ഈ മാസം 22ന് തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‌ലാൽ ഖട്ടറുമായും ചർമ്മ ചർച്ചയുണ്ടാകും.

ടെക്‌നോപാർക്കിൽ നിന്ന് തുടങ്ങും

തിരുവനന്തപുരം ടെക്‌നോപാർക്കിൻ്റെ ഫേസ് വണ്ണിൽ നിന്ന് തുടങ്ങുന്ന രീതിയിലാണ് കെ.എം.ആർ.എൽ പുതിയ അലൈൻമെൻ്റ് തയ്യാറാക്കി സർക്കാർ സമർപ്പിച്ചിരിക്കുന്നത്. ടെക്‌നോപാർക്ക് മുതൽ പുത്തരിക്കണ്ടം ആവശ്യം ആദ്യഘട്ടം. ടെക്‌നോപാർക്ക് - കാര്യവട്ടം ക്യാമ്പസ് - ഉള്ളൂർ - മെഡിക്കൽ കോളേജ് - മുറിഞ്ഞപാലം - പട്ടം - പിഎംജി - നിയമസഭ - പാളയം - ബേക്കറി ജംഗ്ഷൻ - തമ്പാനൂർ - പുത്തരിക്കണ്ടം മൈതാനം ആണ് പുതിയ അലൈൻമെൻ്റ്. കഴക്കൂട്ടത്തും കിള്ളിപ്പാലത്തും ടെർമിനലുകളുണ്ടാകും. 

കാര്യവട്ടം ക്യാമ്പസിനടുത്ത് മെട്രോയുടെ യാർഡും നിർമ്മിക്കും. നേരത്തെ നിർദ്ദേശിച്ചിരുന്ന നെയ്യാറ്റിൻകരയിലേക്ക് നീളുന്ന രണ്ടാം ഘട്ടത്തിൽ മാറ്റം വരുത്താനും സാധിക്കും. പാളയത്ത് നിന്നും കുടപ്പനക്കിലേക്കുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ആദ്യഘട്ട അലൈൻമെൻ്റ് സർക്കാർ അംഗീകരിച്ചാൽ മെട്രോയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കുന്ന ജോലികൾ കെ.എം.ആർ.എൽ.

കൊച്ചി മെട്രോയേക്കാൾ ആളുണ്ടാകും

നിരവധി സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്കിട കമ്പനികളും തിരുവനന്തപുരത്ത് മെട്രോ തുടങ്ങിയാൽ ഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ഒരുപക്ഷേ കൊച്ചി മെട്രോയേക്കാൾ യാത്രക്കാർ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു. നിലവിൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവരിൽ വലിയൊരു ശതമാനം പേരും മെട്രോയിലേക്ക് മാറാനുള്ള സാധ്യതയും കാണുന്നുണ്ട്. ദൂരെസ്ഥലങ്ങളിൽ നിന്ന് ദേശീയപാതയിലൂടെ വരുന്നവർക്ക് കഴക്കൂട്ടത്ത് ഇറങ്ങിയാൽ മെട്രോയിൽ കയറി അതിവേഗത്തിൽ നഗരത്തിലേക്ക് എത്താനും സാധിക്കും. 

പള്ളിപ്പുറം ടെക്‌നോസിറ്റി മുതൽ കരമന വരെ നീളുന്ന രീതിയിൽ 22 കിലോമീറ്റർ എലവേറ്റഡ് മെട്രോയാണ് ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നത്. എന്നാൽ ദേശീയപാത നിർമാണം തുടങ്ങിയതോടെ പള്ളിപ്പുറം മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗം മെട്രോ പാത സ്ഥാപിക്കുന്നത് ബുദ്ധിമുട്ടിലാക്കി. തുടർന്നാണ് പദ്ധതിയുടെ അലൈൻമെൻ്റിൽ മാറ്റം വരുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !