സഹകരണ ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്ത സാബുവിന് കണ്ണീരോടെ വിട നൽകി; കട്ടപ്പന സെൻറ് ജോർജ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു

ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കിയ സാബു തോമസിൻ്റെ മൃതദേഹം സംസ്കരിച്ചു.

കട്ടപ്പന റൂറൽ ഡെവലപ്മെൻറ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകനായ സാബു തോമസിന് നാടും കുടുംബവും വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. രാവിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം ഉറ്റവർ കണ്ണീരോടെ ഏറ്റുവാങ്ങി. പൊതുദർശനത്തിന് ശേഷം നാലരയോടെ കട്ടപ്പന സെൻ്റ് ജോർജ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.

ഇന്നലെയാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബു (56) ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തത്. സാബുവിൻ്റെ ആത്മഹത്യയിൽ ജനരോഷം ഇരമ്പുകയാണ്. റൂറൽ ഡെവലപ്‌മെൻ്റ് സഹകരണ സൊസൈറ്റി ഭരണസമിതിയും ജീവനക്കാരും പിന്നാലെ സിപിഎമ്മിനേയും പ്രതികൂട്ടിലാക്കുന്ന ഫോൺ സംഭാഷണവും പുറത്തുവന്നു. 

നിക്ഷേപക തുക ചോദിച്ചു ചെന്ന സാബുവിനെ മുൻ ഏരിയ സെക്രട്ടറിയും സൊസൈറ്റി മുൻ പ്രസിഡൻറുമായ വി ആർ സജി ഭീഷണിപ്പെടുത്തിയതാണ് ഫോണിൽ സന്ദേശമയച്ചത്. അടി വാങ്ങേണ്ട സമയം കഴിഞ്ഞെന്നും പണി മനസ്സിലാക്കി തരാമെന്നുമാണ് സജിയുടെ ഭീഷണി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !