ഡൽഹി: മന്ത്രിമാറ്റത്തിൽ തീരുമാനം എടുത്തതിൽ കടുത്ത അതൃപ്തിയിൽ തോമസ് കെ തോമസ്എ.
ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി തോമസ് കെ തോമസ് കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ശരദ് പവാറിൻ്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. എല്ലാ കാര്യങ്ങളും ശരദ് പവാറിനെ ബോധിപ്പിച്ചു എന്നും ഇത് സംബന്ധിച്ച് കത്ത് നൽകിയെന്നും തോമസ് കെ തോമസ് പറഞ്ഞു.
മന്ത്രിയാകാൻ താൻ ഓടി നടക്കുന്നു എന്നാണ് മാധ്യമങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതെന്നും എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്നും തോമസ് കെ തോമസ് പറഞ്ഞു. മന്ത്രിമാറ്റം പാർട്ടി തീരുമാനമാണ്. ഇക്കാര്യം ശരദ് പവാർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എ കെ ശശീന്ദ്രനെ ചർച്ചയ്ക്ക് വിളിച്ചോ എന്ന കാര്യം തനിക്കറിയില്ല. തൻ്റെ ചർച്ചയിൽ പി സി ചാക്കോ പോലും ഉണ്ടായിരുന്നില്ല. പവാറിനെ കാണാൻ ആരാണ് വരാത്തതെന്നും നാളെ ഒരിക്കൽ കൂടി താൻ കാണുമെന്നും തോമസ് കെ തോമസ് പറഞ്ഞു.
തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ശരദ് പവാർ, മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകിയിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പുകൾ കഴിയുന്നതുവരെ കാത്തിരിക്കാനായിരുന്നു മറുപടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ തീരുമാനം ഉണ്ടാകാത്തതിൽ തോമസ് കെ തോമസിന് കടുത്ത അതൃപ്തിയുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം വേണമെന്നായിരുന്നു തോമസ് കെ തോമസ് നേരത്തെ പ്രതികരിച്ചത്. നിരാശയല്ല മറിച്ച് പ്രത്യാശയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, മന്ത്രിസ്ഥാനം രാജിവെക്കാൻ ശരദ് പവാർ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ്റെ നിലപാട്. മന്ത്രിസ്ഥാനം ഒഴിഞ്ഞാൽ പാർട്ടി സംസ്ഥാന അധ്യക്ഷപദവി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുമെന്നും റിപ്പോർട്ടുണ്ട്. രണ്ടര വർഷത്തിനു ശേഷം ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുമെന്ന് ധാരണയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് കെ തോമസ് അവകാശവാദം ഉന്നയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.