കുറ്റ്യാടി : പ്രമുഖ ദാർശനികനും വാഗ്മിയും കേരള ജമാഅത്തെ ഇസ്‌ലാമി മുൻ അമീറും കുറ്റ്യാടി ഇസ്‌ലാമിയ ഖുർആൻ കോളേജ് ഫൗണ്ടർ കോളേജ് മെമ്പറുമായിരുന്ന ടി.കെ അബ്ദുല്ലയുടെ ഓർമ്മക്കായി നടത്താറുള്ള അഖില കേരളാ പ്രസംഗം സീസൺ മൂന്ന് സമാപിച്ചു.
റിഗറോസ് ബാബുവാണ് പുരസ്‌കാര ജേതാവ്. എറണാകുളം മഹാരാജാസ് കോളേജിലെ ബി.എ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിനിയായ റിഗാറോസ് കണ്ണൂർ സ്വദേശിയാണ്. മലപ്പുറം ജില്ലയിലെ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷാഫി രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലബാർ ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനി കെ.ടി ദിൽറുബക്കാണ് മൂന്നാം സ്ഥാനം.
മാധ്യമം സീനിയർ സബ് എഡിറ്ററും വിവർത്തകനുമായ കെ.പി. മൻസൂർ അലി, ഫാറൂഖ് കോളേജ് റിട്ട. പ്രൊഫസർ സി. ഉമർ, പ്രഭാഷകനും അധ്യാപകനുമായ ബഷീർ ഹസൻ എടക്കര എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ആലുവ അസ്ഹറുൽ ഉലൂം കോളേജിലെ ആമിർ സുലൈം, ശാന്തപുരം അജാസിലെ അമീൻ റൻതീസി, എറണാകുളം മഹാരാജാസിലെ ആദിത്യ രാജേഷ് എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി. പുരസ്കാര സമർപ്പണവും ടി.കെ. അബ്ദുല്ല സ്മാരക പ്രഭാഷണവും 2025 ജനുവരി 25ന് കുറ്റ്യാടി കോളേജ് ഓഫ് ഖുർആൻ കാമ്പസിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.