കാണ്‍പൂർ: ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു
ഉത്തർപ്രദേശില കന്നൗജില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ദാരുണമായ അപകടമുണ്ടായത്. ഡബിള്‍ ഡക്കർ ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ലക്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസ്, ഹൈവേയിലെ ഡിവൈഡറില്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കുകയായിരുന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു.
പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. അപകടം നടന്ന് അല്‍പ സമയത്തിനകം അതുവഴി വരികയായിരുന്ന ഉത്തർപ്രദേശ് ജലവിഭവ മന്ത്രി സ്വതന്ത്ര ദേവ് സിങ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി.
ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ടാങ്കറിലേക്ക് ഇടിച്ചുകയറാൻ കാരണമായതെന്ന് പരിക്കേറ്റ ബസ് യാത്രക്കാരില്‍ ചിലർ പറഞ്ഞു.
ഓടിയെത്തിയ നാട്ടുകാർ ബസിന്റ ഗ്ലാസുകള്‍ തകർത്താണ് ആളുകളെ പുറത്തെടുത്തത്. പൊലീസും അഗ്നിശമന സേനയുമുള്‍പ്പെടെ എത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. ജില്ലാ മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ടും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പിന്നീട് സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.