കഥയല്ലിത് ജീവിതം: ഉറക്കവും താമസവും ഒരുമിച്ച്‌, കഴുത്തില്‍ രണ്ട് താലിമാലകള്‍; യുവതിക്ക് താങ്ങും തണലുമായി രണ്ട് ഭര്‍ത്താക്കൻമാര്‍

ലക്‌നൗ: രണ്ട് യുവാക്കളെ ഒരേസമയം വിവാഹം കഴിച്ച്‌ യുവതി. ഉത്തർപ്രദേശിലെ ഡിയോറ സ്വദേശിനിയായ യുവതിയാണ് ജീവിക്കാനായി വേറിട്ട രീതി സ്വീകരിച്ചിരിക്കുന്നത്.

യുവതിയുടെ വീഡിയോ പുറത്തുവന്നതോടെ വിവിധ തരത്തിലുളള ചർച്ചകളും സോഷ്യല്‍മീഡിയയില്‍ ആരംഭിച്ചിരിക്കുകയാണ്. ഇവരുടെ പേരും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

രണ്ട് ഭർത്താക്കൻമാരോടൊപ്പം ഇരിക്കുന്ന യുവതിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താക്കൻമാരുടെ പേര് കൊത്തിയ താലിമാലകളും യുവതിയുടെ കഴുത്തില്‍ കാണാം.

ഇവർ മൂന്ന് പേരും ഒരു വീട്ടില്‍ സന്തോഷത്തോടെയാണ് താമസിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. ഞങ്ങള്‍ ഭക്ഷണം ഉണ്ടാക്കുന്നതും ജോലിക്ക് പോകുന്നതും ഉറങ്ങുന്നതുമെല്ലാം ഒരുമിച്ചാണെന്ന് യുവതി പറയുന്നു.

ഭർത്താക്കൻമാരോടുളള ഉത്തരവാദിത്തം എങ്ങനെ നിറവേറ്റുന്നുവെന്ന് വീഡിയോയില്‍ അവതാരകൻ യുവതിയോട് ചോദിക്കുന്നുണ്ട്. രണ്ടുപേർക്കും ആവശ്യമായ കാര്യങ്ങള്‍ കൃത്യമായി ചെയ്യാൻ സമയം ലഭിക്കുന്നുണ്ടെന്നും യുവതി ഉത്തരം പറയുന്നുണ്ട്.

വീഡിയോയ്ക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ചും ചോദിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !