രാജ്യസുരക്ഷക്ക് വെല്ലുവിളി: ഗോത്രവര്‍ഗ ഊരുകളില്‍ പ്രണയക്കെണി, മതഭീകരരും ബംഗാളികളും വനവാസി ഊരുകളിലേക്ക് ചേക്കേറുന്നു,

തിരുവനന്തപുരം: ഗോത്രവര്‍ഗ ഊരുകളില്‍ പ്രണയക്കെണിയൊരുക്കി മതഭീകരരും. വനവാസി ഊരുകളിലേക്ക് വിവാഹബന്ധമുറപ്പിച്ച്‌ ചേക്കേറുന്നവരില്‍ ബംഗാളികളും റോഹിംഗ്യന്‍ തീവ്രവാദികളുമുള്ളതായും സൂചന.

വലയിലകപ്പെടുന്ന പെണ്‍കുട്ടികളെ മുസ്ലീം പള്ളികളിലെത്തിച്ച്‌ മതംമാറ്റുന്നു. എന്നാല്‍ രേഖകളില്‍ ഗോത്രനാമങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യും. കടന്നുകയറുന്ന ഗൂഢസംഘങ്ങളും ഗോത്രനാമം സ്വീകരിച്ച്‌ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നു. 

റവന്യൂ അധികാരികളുള്‍പ്പെടെ ഗൂഢാലോചനയ്‌ക്ക് കൂട്ടുനില്‍ക്കുന്നതായും ആരോപണം. തദ്ദേശവാസികളുടെ പരാതികള്‍പോലും അവഗണിക്കപ്പെടുന്നു. രാജ്യസുരക്ഷയ്‌ക്കടക്കം ഭീഷണി ഉയരുമെന്നും ആശങ്ക.

പെരിങ്ങമ്മല ഒരുപറക്കരിക്കകം സെറ്റില്‍മെന്റില്‍ ബംഗാളിയായ മുസ്ലീം യുവാവ് ഗോത്രവര്‍ഗ യുവതിയെ വിവാഹം കഴിച്ച്‌ അനില്‍ കാണി എന്നപേരില്‍ പട്ടികവര്‍ഗ ആനുകൂല്യം പറ്റി ജീവിക്കുന്നു.

 ഞാറനീലിയിലെ കുറുപ്പുംകാലയില്‍ നാലേക്കറോളം ഭൂമിയുള്ള ഗോത്രവര്‍ഗ പെണ്‍കുട്ടിയെ പ്രണയിച്ച്‌ മഞ്ഞപ്പാറ പള്ളിയില്‍ വച്ച്‌ മതംമാറ്റി നിക്കാഹ് കഴിച്ച്‌ പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്ന് വനവാസി ഊരിലുള്ളവര്‍ ആരോപിക്കുന്നു. 

വില്ലേജ് ഓഫീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും മതംമാറുന്നവര്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും ഗോത്രവര്‍ഗ സെറ്റില്‍മെന്റിലുള്ളവര്‍ ആരോപിക്കുന്നു. 

വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന അനധികൃത ജാതി സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച്‌ മതംമാറിയവരുടെ മക്കള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കവരുന്ന സംഭവങ്ങളും നിരവധി.പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് നല്‍കുന്ന നിവേദനങ്ങള്‍ക്ക് മറുപടിപോലും ലഭിക്കാറില്ലെന്നും ഗോത്രജനത സാക്ഷ്യപ്പെടുത്തുന്നു.

ഗോത്രവര്‍ഗ ഭൂമി തട്ടിയെടുക്കാന്‍ പ്രണയക്കെണിയൊരുക്കി വട്ടമിടുന്ന കഴുകന്മാരില്‍ നിന്ന് രക്ഷനേടാനാകാതെ ഗോത്രജനത വിഷമിക്കുന്നു. വസ്തു തട്ടിയെടുക്കല്‍ സംഘങ്ങള്‍ക്കൊപ്പം പെണ്‍വാണിഭ സംഘങ്ങളും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

 ഇസ്ലാമിക മതമൗലികവാദ സംഘടനകളും ഇവര്‍ക്കൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത് രാജ്യസുരക്ഷയ്‌ക്കുപോലും വെല്ലുവിളി ഉയര്‍ത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

“പ്രണയക്കെണിയൊരുക്കല്‍, വ്യാജരേഖ ചമയ്‌ക്കല്‍, ഗോത്ര വര്‍ഗ യുവാക്കളുടെ വര്‍ധിക്കുന്ന ആത്മഹത്യകള്‍, ലഹരിമാഫിയയുടെ കടന്നുകയറ്റം എന്നിവ സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുമ്ബ് മുഖ്യമന്തിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.

നിലവിലെ പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പരാതിയോ നിവേദനമോ നല്‍കിയാല്‍ യാതൊരു മറുപടിയും ലഭിക്കാറില്ല. പട്ടികവര്‍ഗക്കാരോടുള്ള സ്‌നേഹമല്ല മറിച്ച്‌, ഉദ്യോഗസ്ഥരുടെ തന്നിഷ്ടമാണവിടെ നടക്കുന്നത്.”

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !