കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറില്‍ തട്ടി റോഡിലേക്ക് വീണു, ചക്രം തലയിലൂടെ കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം,

തിരുവനന്തപുരം: തിരുവനന്തപുരം - ചെങ്കോട്ട സംസ്ഥാനപാതയില്‍ കെഎസ്‌ആർടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു.

കെഎസ്‌ആർടിസി ബസിൻ്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി പാലോട് -ചിപ്പൻചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് അപകടം ഉണ്ടായത്. 

നന്ദിയോട് - പ്ലാവറ എസ്കെവി സ്കൂളിന് സമീപമാണ് അപകടം നടന്നത്. സ്കൂട്ടറില്‍ നെടുമങ്ങാട് നിന്നും പാലോട് പോകുകയായിരുന്ന സതി കുമാരിയും ഭർത്താവുമാണ് അപകടത്തില്‍ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ കെഎസ്‌ആർടിസി ബസ് ഓവർ ടേക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. 

ബസ് സ്കൂട്ടറിന്റെ ഹാൻഡിലില്‍ തട്ടി മറിയുകയും സതികുമാരി റോഡിലേക്ക് വീഴുകയുമായിരുന്നു. ബസിൻ്റെ പിൻചക്രം സതീദേവിയുടെ തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ മരണം സംഭവിച്ചത്.

സതീദേവി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഭർത്താവ് രാജീവിന് പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !