കരുതലും കൈത്താങ്ങും: പരാതികള്‍ കേള്‍ക്കാൻ മന്ത്രിമാര്‍ നേരിട്ടെത്തും; താലൂക്ക് തല അദാലത്തിന് ഇന്ന് തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും,

തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന താലൂക്കതല അദാലത്തിന് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും.

കരുതലും കൈത്താങ്ങും എന്ന പേരില്‍ ഗവ. വിമെൻസ് കോളേജിലാണ് അദാലത്ത് നടക്കുക. രാവിലെ ഒൻപതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍ അധ്യക്ഷനായിരിക്കും. 

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. ആന്റണി രാജു എം.എല്‍.എ, എം.പിമാരായ ഡോ.ശശി തരൂർ, അടൂർ പ്രകാശ്, എഎ റഹിം, മേയർ ആര്യാ രാജേന്ദ്രൻ, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, വി.ശശി, എം.വിൻസെന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വഴുതക്കാട് ഡിവിഷൻ കൗണ്‍സിലർ രാഖി രവികുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. 

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ അനുകുമാരി എന്നിവരും പങ്കെടുക്കും ഔപചാരിക ഉദ്ഘാടന ചടങ്ങിന് ശേഷം നടക്കുന്ന തിരുവനന്തപുരം താലൂക്ക് തല അദാലത്തിന് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനില്‍ എന്നിവർ നേതൃത്വം നല്‍കും. 

തിരുവനന്തപുരം ജില്ലയില്‍ നാളെ മുതല്‍ 17 വരെയാണ് അദാലത്ത് നടക്കുന്നത്. തിരുവനന്തപുരം താലൂക്ക് തല അദാലത്ത് തിങ്കളാഴ്ച ഗവണ്‍മെന്റ് വിമെൻസ് കോളേജില്‍ നടക്കും. ഡിസംബർ 10ന് നെയ്യാറ്റിൻകര താലൂക്ക് തല അദാലത്ത് നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിലും ഡിസംബർ 12ന് നെടുമങ്ങാട് താലൂക്ക്തല അദാലത്ത് നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയർസെക്കണ്ടറി സ്‌കൂളിലും

 നടക്കും.ഡിസംബർ 13ന് ചിറയിൻകീഴ് താലൂക്ക് തല അദാലത്ത് ആറ്റിങ്ങല്‍ മാമം പൂജ കണ്‍വെൻഷൻ സെന്ററിലും ഡിസംബർ 16ന് വർക്കല താലൂക്ക് തല അദാലത്ത് വർക്കല എസ്.എൻ കോളേജിലും നടക്കും. ഡിസംബർ 17ന് കാട്ടാക്കട താലൂക്കതല അദാലത്തിന് കാട്ടാക്കട ക്രിസ്ത്യൻ കോളേജും വേദിയാകും.

ജില്ലയില്‍ ഇതുവരെ ലഭിച്ചത് 3,803 അപേക്ഷകള്‍ 

തിരുവനന്തപുരം ജില്ലയില്‍ ശനിയാഴ്ച (ഡിസംബർ 07, വൈകിട്ട് നാല് മണി വരെ) വരെ ലഭിച്ചത് 3,803 അപേക്ഷകളാണ്.

തിരുവനന്തപുരം താലൂക്ക് - 1070, നെയ്യാറ്റിൻകര താലൂക്ക് - 642, നെടുമങ്ങാട് താലൂക്ക് - 1051, ചിറയിൻകീഴ് താലൂക്ക് - 320, വർക്കല താലൂക്ക് - 407,കാട്ടാക്കട താലൂക്ക് - 313 എന്നിങ്ങനെയാണ് കണക്ക്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !