വര്‍ക്കലയില്‍ ലഹരി ഉപയോഗം, ചോദ്യം ചെയ്ത ഗൃഹനാഥനെ വെട്ടിക്കൊന്ന കേസിൽ 4 പ്രതികള്‍ കൂടി പിടിയില്‍,

വർക്കല: തിരുവനന്തപുരം വർക്കലയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കേസില്‍ പിടികൂടാനുണ്ടായിരുന്ന 4 പ്രതികളെയാണ് പിടികൂടിയത്.

ചൊവ്വാഴ്ച്ച രാത്രിയാണ് ലഹരി മാഫിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ വർക്കല സ്വദേശി ഷാജഹാനെ തലക്കടിച്ച്‌ അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണ്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 

വർക്കല വെട്ടൂർ ആശാ മുക്ക് സ്വദേശിയായ ജാസിം , താഴെ വെട്ടൂർ സ്വദേശികളായ ഹായിസ്, നൂഹു, സെയ്ദലി, എന്നിവരാണ് പിടിയിലായത്. കേസിലെ അഞ്ചാം പ്രതിയായ ആഷിറിനെ സംഭവ ദിവസം രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും പിടിയിലായി. 

വർക്കല താഴേവെട്ടൂരിലെ തീരദേശമേഖലയില്‍ ഷെഡ് കെട്ടിയുള്ള പ്രതികളുടെ ലഹരി ഉപയോഗം പ്രദേശവാസിയായ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തിരുന്നു. ഒപ്പം ഇവരെക്കുറിച്ച്‌ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 

ഇതിന് പിന്നാലെയാണ് രാത്രി സ്കൂട്ടറില്‍ വന്ന ഷാജഹാനെയും ബന്ധുവായ റഹമാനെയും അഞ്ചംഗ സംഘം ആക്രമിച്ചത്. മർദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഷാജഹാനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. വർക്കല താഴേവെട്ടൂരില്‍ ലഹരി മാഫിയക്കെതിരെ നിരന്തരം പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന പരാതി വ്യാപകമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !