സ്കൂട്ടർ യാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം : സ്കൂട്ടർ യാത്രക്കാരിയുടെ സ്വർണമാല മാല പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ തൊളിക്കോട് തോട്ടുമുക്ക് മക്ക ഹൗസിൽ സലാഹുദ്ദീൻ മകൻ ജഹാംഗീർ (44) തൊളിക്കോട് തുരുത്തി മൺ പുറത്ത് റോഡരികത്ത് വീട്ടിൽ താജുദ്ദീൻ മകൻ ഇർഷാദ്(30)എന്നിവരെ വലിയമല പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.

മന്നൂർക്കോണം സ്വദേശിനിയായ യുവതിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. 05.12.2024 രാത്രി 09.30 മണിയോടെ സ്കൂട്ടറിൽ  ചുള്ളിമാനൂർ നിന്നും മന്നൂർകോണത്തുള്ള വീട്ടിലേക്ക് പോകവേ  മുള്ളു വേങ്ങമൂടിന് സമീപം വച്ച് മറ്റൊരു ബൈക്കിൽ സഞ്ചരിച്ചു വന്ന പ്രതികൾ യുവതിയെ തടഞ്ഞുനിർത്തുകയും കഴുത്തിൽ കിടന്ന മാലയിൽ കടന്നു പിടിക്കുകയായിരുന്നു . 

അവിടെ നിന്നും രക്ഷപ്പെട്ട  പ്രതികളെ പോലീസ് രാത്രിയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്ക് തിരുവനന്തപുരം ജില്ലയിൽ മോഷണം, robbery ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുള്ളതാണ്.

കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബുവിന്റെ നിർദ്ദേശാനുസരണം വലിയമല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രമോദ് കൃഷ്ണൻ ജെ. സി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അൽ അമാൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ  രാജേഷ് നിസാറുദീൻ ജിജേഷ് ജസീൽ ഷിലുകുമാർ സിവിൽ പോലീസ് ഓഫീസർ രമ്യ എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !