നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോള്‍ തന്നെ ജനങ്ങള്‍ കെ കരുണാകരനെ ഓര്‍മ്മിക്കും: കെ.മുരളിധരൻ

തിരുവനന്തപുരം: വിമാനത്താവളത്തിന് ലീഡറുടെ പേര് നല്‍കിയില്ലെങ്കിലും നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോള്‍ തന്നെ ജനങ്ങള്‍ കെ കരുണാകരനെ ഓർമ്മിക്കുമെന്ന് കെ മുരളീധരൻ.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുകയും, കേരളത്തില്‍ ഒട്ടേറെ വികസനങ്ങള്‍ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ കരുണാകരനെന്ന് കെ മുരളീധരൻ അനുസ്മരിച്ചു.

കെ കരുണാകരൻ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കരുണാകരൻ ജീവിച്ചിരുന്നപ്പോള്‍ പച്ച തൊടാതിരുന്ന ചില ശക്തികള്‍ നഗര ഭരണം പിടിക്കാൻ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്ത് പരാജയപ്പെടുത്തുന്ന പ്രവർത്തനങ്ങള്‍ നടത്തുന്നതാണ് കെ കരുണാകരനോട് ചെയ്യാവുന്ന ആദരവ്.

 മോഷണം നടത്തിയവരെ കണ്ടു പിടിക്കാൻ ഏറ്റവും നല്ല മോഷ്ടാവിനെ ചുമതലപ്പെടുത്തുന്നതു പോലുള്ള തമാശയാണ് വോട്ടിന് വേണ്ടി പൂരം കലക്കിയവരെ കണ്ടെത്താനുള്ള ചുമതല നല്‍കിയതിലൂടെ കണ്ടത്.

പൂരം കലക്കിയവരെ വെള്ളപൂശുന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ക്കു പിന്നില്‍ രണ്ട് കക്ഷികള്‍ തമ്മിലുള്ള അന്തർധാരയാണ്. മേയറുടെ ധാർഷ്ഠ്യത്തെക്കുറിച്ച്‌ ഞാൻ പറഞ്ഞപ്പോള്‍ ചന്ദ്രഹാസം മുഴക്കിയ പാർട്ടിക്കാർ തന്നെ ഇപ്പോള്‍ മേയറുടെ ധാർഷ്ഠ്യത്തെക്കുറിച്ച്‌ പാർട്ടി സമ്മേളനത്തില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസില്‍ തലമുറമാറ്റമല്ല വേണ്ടത് മറിച്ച്‌ കഷ്ടപ്പെട്ട് പാർട്ടിക്കു വേണ്ടി അധ്വാനിക്കുകയും മർദ്ദനവും കേസും നേരിട്ടവർക്ക് അംഗീകരം നല്‍കുകയാണ് വേണ്ടത്.

2026 ജൂലായ് 5ന് കെ. കരുണാകരന്റെ പേരിലുള്ള സ്മാരക മന്ദിരം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടിയെന്നും കെ.മുരളീധരൻ പറഞ്ഞു. സ്റ്റഡി സെന്റര്‍ ജില്ലാചെയർമാൻ ബി.സുഭാഷ് അധ്യക്ഷത വഹിച്ചു.

ചാണ്ടി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. പാലോട് രവി, എൻ.പീതാംബരക്കുറുപ്പ്, വി.എസ് ശിവകുമാർ ടി.ശരത്ചന്ദ്രപ്രസാദ്, എ.എസ് ഉണ്ണികൃഷ്ണൻ, എൻ.ആർ ജോഷി, ഇരണിയല്‍ ശശി എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !