തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (BR-100) നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ 12 കോടിയുടെ ഭാഗ്യശാലിയെ അറിയാം.
ഗോർഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ് നടക്കുക. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. പൂജാ ബസറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതമാണ്. അഞ്ച് പരമ്പരകള്‍ക്കായാണ് സമ്മാനം നല്‍കുക.മൂന്നാം സമ്മാനം 10 ലക്ഷം രൂപയും (ഓരോ പരമ്പബരകള്ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്(അഞ്ചു പരമ്പരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. കഴിഞ്ഞ വർഷം JC 253199 എന്ന നമ്പറിന് ആയിരുന്നു പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. 12 കോടി തന്നെയായിരുന്നു ഒന്നാം സമ്മാനം. കാസർകോട് ഹൊസങ്കടിയിലെ ഭാരത് എന്ന ലോട്ടറി ഓഫീസില്‍ നിന്നുമായിരുന്നു സമ്മാനാർഹമായ ടിക്കറ്റ് വിറ്റു പോയിരുന്നത്.
ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം TG 434222 എന്ന നമ്പറിന് ആയിരുന്നു ലഭിച്ചത്. കര്‍ണാടക സ്വദേശിയായ അല്‍ത്താഫിന് ആയിരുന്നു സമ്മാനം. ഇരുപത്തി അഞ്ച് കോടിയായിരുന്നു ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.