തിരുവനന്തപുരം സിപിഎമ്മില്‍ പൊട്ടിത്തെറി:,മംഗലപുരം ഏരിയ സെക്രട്ടറിയെ മാറ്റി, പാര്‍ട്ടി വിടുമെന്ന് മുല്ലശേരി മധു,

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി. മംഗലപുരം ഏരിയ സെക്രട്ടറിയെ മാറ്റി.മധു മുല്ലശേരിക്ക് പകരം എം.ജലീലിനെ പുതിയ  സെക്രട്ടറിയാക്കി.

ഏരിയ സെക്രട്ടറിയായിരുന്ന മധുവിനെതിരെ സമ്മേളനത്തില്‍ രൂക്ഷവിമർശനം ഉയർന്നിരുന്നു.തുടര്‍ന്ന് സമ്മേളനത്തില്‍ നിന്നും മധു ഇറങ്ങി പോയി.കഴിഞ്ഞ രണ്ടു തവണയും മധുവായിരുന്നു ഏരിയ സെക്രട്ടറി.ജില്ലാ നേതൃത്വവും മധുവിനെ വീണ്ടും ഏരിയ സെക്രട്ടറിയാക്കുന്നത് എതിർത്തിരുന്നു

പാർട്ടി വിടുമെന്ന് മുല്ലശേരി മധു വ്യക്തമാക്കി.പാർട്ടി ജില്ലാ സെക്രട്ടറി വി. ജോയി വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.ഏര്യാ സെക്രട്ടറിസ്ഥാനത്ത് തുടരാൻ അനു വദിക്കാത്തത് ജോയിയാണ്.അതിനുള്ള കാരണം ജോയി വ്യക്തമാക്കണം.

സമ്മേളനം തീരുന്നതിന് മുമ്പ് ഇറങ്ങി പോയ മധു പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു.തന്നൊടൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരും പാര്‍ട്ടി വിടും.ഏത് പാര്‍ട്ടിയൊടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്നും മധു വ്യക്തമാക്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !